Sunday December 04, 2016
Latest Updates

ഡണ്‍സ് സ്‌റ്റോഴ്‌സ് ജീവനക്കാര്‍ മണ്ടേലയുടെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കും

ഡണ്‍സ് സ്‌റ്റോഴ്‌സ് ജീവനക്കാര്‍ മണ്ടേലയുടെ  ശവസംസ്‌കാരത്തില്‍ പങ്കെടുക്കും

ഡബ്ലിന്‍ :വര്‍ണ്ണ വിവേചനത്തിനെതിരെ പോരാടിയ ഡണ്‍സ് സ്‌റ്റോര്‍ ജോലിക്കാര്‍ നെല്‍സണ്‍ മണ്ടേലയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും.
അയര്‍ലണ്ടിലെ വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഘലയായ ഡണ്‍സ് സ്‌റ്റോറിലെ ഒരു വിഭാഗം ജോലിക്കാര്‍ നടത്തിയ വര്‍ണ്ണ വിവേചനത്തിനെതിരെ നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സമരമായിരുന്നു. മൂന്നു വര്‍ഷക്കാലത്തോളം സ്‌റ്റോര്‍ ജീവനക്കാര്‍ സമരം നടത്തി.

1980കളില്‍ നടന്ന സമരം പൂര്‍ണ്ണമായും വര്‍ണ്ണ വിവേചനത്തെ എതിര്‍ത്തു കൊണ്ടുള്ളതായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ നടത്തിയതില്‍ ദൈര്‍ഘ്യമേറിയ സമരമാണ് ഇത്. 1984ലാണ് സമരത്തിന് തുടക്കം കുറിച്ചത്. അന്നത്തെ സമയത്ത് വര്‍ണ്ണ വിവേചനത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ട സമൂഹമായിരുന്നു സൗത്ത് ആഫ്രിക്കയില്‍. കറുത്ത വര്‍ഗക്കാരുടെമേല്‍ വെളുത്തവര്‍ ആധിപത്യം സ്ഥാപിച്ച സമയം. ഡണ്‍സ് സ്‌റ്റോറിലെ 21കാരിയായ കാഷ്യര്‍ മേരി മാനിംഗ് സൗത്ത് ആഫ്രിക്കന്‍ ഉത്പന്നം എടുത്തുനല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കമ്പനിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. ഇതോടെ കറുത്തവര്‍ഗക്കാര്‍ക്കുമേലുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പോരാടാന്‍ ഒരു സംഘം ജോലിക്കാര്‍ തീരുമാനിക്കുകയായിരുന്നു.

11ഓളം ജോലിക്കാരാണ് സമരത്തിലേര്‍പ്പെട്ടത്. ഇവരുടെ സമരം സര്‍ക്കാര്‍ സൗത്ത് ആഫ്രിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നതുവരെ നീളുകയും ചെയ്തു. പിന്നീട് സൗത്ത്ആഫ്രിക്കയില്‍ വര്‍ണ്ണവിവേചനം അവസാനിച്ചപ്പോഴാണ് സര്‍ക്കാര്‍ ഈ നിരോധനം മാറ്റിയത്
.
1990കളില്‍ ഡബ്ലിന്‍ സന്ദര്‍ശനത്തിനെത്തിയ മണ്ടേല സമരക്കാരെ നേരിട്ട് കണ്ടിരുന്നു. അഞ്ചുവര്‍ഷം മുന്‍പ് ഡബ്ലിനില്‍ വച്ചു നടന്ന ചടങ്ങില്‍ ഈ സമരക്കാരെ ആദരിക്കപ്പെട്ടിരുന്നു. മുന്‍ സൗത്ത് ആഫ്രിക്കന്‍ പ്രസിഡണ്ടായിരുന്ന താബോ എംബക്കി പങ്കെടുത്ത ചടങ്ങില്‍ മേരി മാനിംഗും എത്തിച്ചേര്‍ന്നിരുന്നു.
മാന്‍ഡേറ്റ് ട്രേഡ് യൂനിയനുകളും മറ്റു ഐറിഷ് സംഘടനകളും ആന്റി അപ്പാര്‍ത്തിഡ് സമരക്കാരെ മണ്ടേലയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കടുപ്പിക്കാനുള്ള തയ്യാറെടുപ്പ് നടത്തിക്കഴിഞ്ഞു. വര്‍ണ്ണ വിവേചനത്തിനെതിരെ ഇത്രയും ശക്തമായ നിലപാട് സ്വീകരിച്ച സമരക്കാരെ മണ്ടേലയുടെ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് ട്രേഡ് യൂനിയനുകള്‍ എന്ന് മാന്‍ഡേറ്റ് ജനറല്‍ സെക്രട്ടറി ജോണ്‍ ഡഗ്ലസ് പറഞ്ഞു.

പ്രസിഡണ്ട് മൈക്കല്‍ ഡി ഹിഗിന്‍സും അദ്ദേഹത്തിന്റെ ഭാര്യ സബിനയും സൗത്ത് ആഫ്രിക്കയിലേക്ക് തിരിച്ചു. ജോഹന്നാസ്ബര്‍ഗിലുള്ള എഫ്എന്‍ബി സ്‌റ്റേഡിയത്തില്‍ വച്ച് ചൊവ്വാഴ്ച്ച അനുസ്മരണസമ്മേളനവും നടക്കും.

Scroll To Top