Thursday December 08, 2016
Latest Updates

ഡണ്‍ഡാല്‍ക്കിലെ തര്‍ക്കങ്ങള്‍ 

ഡണ്‍ഡാല്‍ക്കിലെ തര്‍ക്കങ്ങള്‍ 

ഡബ്ലിന്‍: ഡണ്‍ഡാല്‍ക്കില്‍ സംഘര്‍ഷം.വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കാന്‍ എത്തിയ ഐറിഷ്വാട്ടര്‍ ഉദ്യോഗസ്ഥരുമായി വൃദ്ധന്‍ തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വൃദ്ധന്റെ വീട്ടിലേക്കുള്ള വഴിയടച്ച് ഐറിഷ് വാട്ടര്‍ ജീവനക്കാര്‍ ബാരിയര്‍ സ്ഥാപിച്ചതാണ് വൃദ്ധനെ ചൊടിപ്പിച്ചത്. തര്‍ക്കം ഒടുവില്‍ കയ്യാങ്കളിയുടെ വക്കോളം എത്തുന്നു. 

അഞ്ചു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള മൂന്ന് വീഡിയോകളാണ് യൂട്യൂബില്‍ വന്നിട്ടുള്ളത്. ഐറിഷ് വാട്ടര്‍ ജീവനക്കാര്‍ സ്ഥാപിച്ച ബാരിയര്‍ വൃദ്ധന്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതും ജീവനക്കാര്‍ ഈ നീക്കം തടയുന്നതും എല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്.


Scroll To Top