Saturday December 10, 2016
Latest Updates

ഗ്യാങ്ങുകളെ പൂട്ടാന്‍ ഗാര്‍ഡ; അക്രമം നേരിടാന്‍ ഡബ്ലിന്‍ നഗരത്തില്‍ 1287 ചെക്ക്‌പോയിന്റുകള്‍

ഗ്യാങ്ങുകളെ പൂട്ടാന്‍ ഗാര്‍ഡ; അക്രമം നേരിടാന്‍ ഡബ്ലിന്‍ നഗരത്തില്‍ 1287 ചെക്ക്‌പോയിന്റുകള്‍

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിലെ ജനസുരക്ഷയ്ക്ക് വന്‍തോതില്‍ ഗാര്‍ഡ ഫോഴ്‌സിനെ നിയോഗിച്ചതായി അധികൃതരുടെ വെളിപ്പെടുത്തല്‍.
ഡേവിഡ് ബൈറന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഗ്യാങ്ങുകളെ നേരിടാന്‍ ഡബ്ലിന്‍ നഗരത്തില്‍ സായുധ സുരക്ഷാസേനയുടെ 1,287 ചെക്ക്‌പോയിന്റുകള്‍. ഇതിനുപുറമെ ആയുധമേന്തിയ 462 പട്രോള്‍ സംഘത്തെയും, 413 പേരുടെ സെര്‍ച്ച് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ഹച്ച്കിനാന്‍ ഗ്യാങ്ങുകളുടെ ചേരിപ്പോരുമായി ബന്ധപ്പെട്ട് ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ റീജിയനില്‍ (ഡി.എം.ആര്‍) ഈ വര്‍ഷം 4 കൊലപാതകങ്ങളാണ് നടന്നത്.
നഗരത്തിലെ ഓര്‍ഗനൈസ്ഡ് ക്രൈമുകള്‍ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ഓപ്പറേഷന്‍ ഹൈബ്രിഡിന്റെ ഭാഗമായാണ് പുതിയ ദൗത്യസംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്. ഈയിടെ കൊല്ലപ്പെട്ട ടാക്‌സി ഡ്രൈവര്‍ എഡ്ഡി ഹച്ചു(59)മായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഡിറ്റക്ടീവുകള്‍ രണ്ടുപേരെക്കൂടി ചോദ്യം ചെയ്തു.

ഗ്യാങ്ങുകളുമായി ബന്ധപ്പെട്ട കൊലപാതകങ്ങളില്‍ അന്വേഷണം സുഗമമായി നടന്നുവരികയാണെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ ജാക്ക് നോലന്‍ പറഞ്ഞു. സുരക്ഷാകാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Scroll To Top