Friday December 02, 2016
Latest Updates

ട്വന്റി20 ലോകകപ്പില്‍ നിന്നും അയര്‍ലണ്ട് പുറത്തേയ്ക്ക്

ട്വന്റി20 ലോകകപ്പില്‍ നിന്നും അയര്‍ലണ്ട് പുറത്തേയ്ക്ക്

ധര്‍മശാല: മഴ നിമിത്തം കളി ഉപേക്ഷിച്ചതോടെ അയര്‍ലണ്ടും നെതര്‍ലന്‍ഡ്‌സും ട്വന്റി20 ലോകകപ്പില്‍ നിന്നു ഫലത്തില്‍ പുറത്തായി.
ആദ്യ മത്സരത്തില്‍ ഇരു ടീമുകളും തോറ്റിരുന്നു. ജയം അനിവാര്യമായ ഘട്ടത്തിലാണ് ഇരു ടീമുകളും മത്സരിക്കാന്‍ ഇറങ്ങിയത്.നെതര്‍ലന്‍ഡ്‌സ്ഒമാന്‍ മത്സരം ഒരു പന്തുപോലും എറിയാനാവാതെ ഉപേക്ഷിക്കുകയായിരുന്നു.
ബംഗ്ലാദേശിനെതിരായ അയര്‍ലന്‍ണ്ടിന്റെ മത്സരം എട്ടോവറുകളില്‍ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് രണ്ടിന് 94 റണ്‍സില്‍ നില്‍ക്കേ മഴയെത്തി. ഇതോടെ ഈ മത്സരവും ഉപേക്ഷിക്കുകയായിരുന്നു.
ഗ്രൂപ്പില്‍ ഇപ്പോള്‍ ഒമാനും ബംഗ്ലാദേശും മൂന്നു പോയിന്റു വീതം നേടി തുല്യത പുലര്‍ത്തുന്നു. ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടും. ഇതില്‍ ജയിക്കുന്നവര്‍ സൂപ്പര്‍ പത്തിലെത്തും.

നിലവില്‍ റണ്‍റേറ്റില്‍ ബംഗ്ലാദേശാണ് മുന്നില്‍. അവര്‍ക്കു തന്നെയാണ് മേല്‍ക്കൈ.

Scroll To Top