Saturday December 10, 2016
Latest Updates

ട്വന്റി 20 ലോകകപ്പ് പരാജയത്തിന്റെ പേരില്‍ യുവരാജ് സിങ്ങിനു കല്ലേറും വിമര്‍ശനവും; ക്രൂശിക്കരുതെന്ന് സച്ചിന്‍

ട്വന്റി 20 ലോകകപ്പ് പരാജയത്തിന്റെ പേരില്‍ യുവരാജ് സിങ്ങിനു കല്ലേറും വിമര്‍ശനവും; ക്രൂശിക്കരുതെന്ന് സച്ചിന്‍

ഇന്ത്യ ട്വന്റി 20 ലോകകപ്പില്‍ പരാജയപ്പെട്ടതിന് യുവരാജ് സിങ്ങിനെതിരെ ആരാധകര്‍. ഞായറാഴ്ച നടന്ന ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ കഴിഞ്ഞ രണ്ട് ദിവസമായി യുവിയെ ആരാധകര്‍ ചീത്ത വിളികൊണ്ട് അഭിഷേകം ചെയ്യുകയാണ്. ഫൈനലില്‍യുവി തട്ടി തട്ടി നിന്ന് പന്തുകള്‍ പാഴാക്കിയതാണ് ഇന്ത്യയുടെ സ്‌കോര് 130 റണ്‍സില്‍ ഒതുങ്ങാന്‍ കാരണമെന്നാണ് പരാതി. ഫൈനല്‍ നടന്ന ഞായറാഴ്ച വൈകിട്ട് തന്നെ യുവരാജിന്റെ വീടിനു നേരെ കല്ലേറുണ്ടായി. കൂടാതെ ഇന്നലെയും
ഇന്നുമായി ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംസൈറ്റുകളില്‍ യുവിയെ കുറ്റപ്പെടുത്തല്‍ തുടരുകയാണ്.

അതേസമയം യുവരാജിനു പിന്തുണയുമായി മുതിര്‍ന്ന താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും ഹര്‍ബജന്‍ സിങ്ങും ക്യാപ്റ്റന്‍ ധോണിയും രംഗത്ത് വന്നു. മോശം പ്രകടനത്തിന്റെ പേരില്‍ യുവിയെ വിമര്‍ശിക്കാം എന്നാല്‍ ക്രൂശിക്കരുതെന്ന് സച്ചിന്‍ പറഞ്ഞു. യുവിയെ എഴുതിത്തള്ളാന്‍ കഴിയില്ലെന്നും അദ്ദേഹം മികച്ച ഫോമിലേക്ക് തിരിച്ച് വരുമെന്നും സച്ചിന്‍ പറഞ്ഞു. മോശം ദിവസമായാല്‍ ഏതു താരത്തിന്റെയും പ്രകടനം മോശമാകുമെന്നും അതിന്റെ പേരില്‍ യുവിയെ ഇങ്ങനെ കുറ്റപ്പെടുത്തരുതെന്ന്
ക്യാപ്റ്റന്‍ ധോണിയും പറഞ്ഞു. യുവരാജിനെതിരെയുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് മുതിര്‍ന്ന താരം ഹര്‍ബജന്‍ സിങ്ങും പറഞ്ഞു. രണ്ട്ലോകകപ്പുകള്‍ നേടിത്തന്ന താരമാണ് യുവരാജ് സിംഗ് എന്ന കാര്യം ഓര്‍മ്മിക്കണമെന്നും ഭാജി പറഞ്ഞു.

Scroll To Top