Sunday December 04, 2016
Latest Updates

ട്രേലിയില്‍ ജോണ്‍ ഇരുപത്തിമൂന്നാമന്റെയും ജോണ്‍ പോള്‍ രണ്ടാമന്റെയും തിരുശേഷിപ്പുകള്‍ സ്ഥാപിച്ചു 

ട്രേലിയില്‍ ജോണ്‍ ഇരുപത്തിമൂന്നാമന്റെയും ജോണ്‍ പോള്‍ രണ്ടാമന്റെയും തിരുശേഷിപ്പുകള്‍ സ്ഥാപിച്ചു 

ട്രേലി: ഇന്നലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നിവരുടെ തിരിശേഷിപ്പുകള്‍ ട്രേലിയിലെ ഹോളി ക്രോസ് ഡൊമിനിക്കന്‍ ചര്‍ച്ചില്‍ സ്ഥാപിച്ചു. വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇരുവരെയും വിശുദ്ധറായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ നടന്ന സമയത്ത് തന്നെയാണ് തിരുശേഷിപ്പുകള്‍ ഹോളി ക്രോസ് ഡൊമിനിക്കന്‍ ചര്‍ച്ചില്‍ സ്ഥാപിച്ചത്. 

ജോണ്‍ ഇരുപത്തിമൂന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നിവരുടെ തിരുശേഷിപ്പുകള്‍ കൂടാതെ പോളിഷ് വിശുദ്ധ സിസ്റ്റര്‍ ഫൌസിയാനയുടെ തിരുശേഷിപ്പുകളും ട്രേലിയിയിലെ ഈ പള്ളിയില്‍ സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് വിശുദ്ധരുടെയും രക്തത്തുള്ളികളാണ് ഐറിഷ് വിശ്വാസികള്‍ക്കായി തിരുശേഷിപ്പായി ലഭിച്ചത്. വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ചടങ്ങ് നടക്കുന്ന സമയത്ത് തന്നെ തിരുശേഷിപ്പുകളുടെയും സ്ഥാപന ചടങ്ങ് നടന്നത്. ഫാ. ജോ ബല്‍മന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. 

ജോണ്‍ പോള്‍ രണ്ടാമന്റെയും സിസ്റ്റര്‍ ഫൗസിയാനയുടെയും തിരുശേഷിപ്പുകള്‍ ക്രാക്കോവില്‍ നിന്നും ജോണ്‍ ഇരുപത്തിമൂന്നാമന്റെ തിരുശേഷിപ്പികള്‍ റോമില്‍ നിന്നുമാണ് ലഭിച്ചതെന്ന് ഫാ. ബല്‍മന്‍ പറഞ്ഞു. മൂന്ന് വിശുദ്ധരുടെയും തിരുശേഷിപ്പുകള്‍ ഉള്ള അയര്‍ലണ്ടിലെ ഏക പള്ളിയാണ് ഹോളി ക്രോസ് ഡൊമിനിക്കന്‍ ചര്‍ച്ച് എന്നും ഫാ. ബല്‍മന്‍ പറഞ്ഞു. 

Scroll To Top