Sunday December 04, 2016
Latest Updates

ട്രേലിയില്‍ കഞ്ചാവ് വേട്ട

ട്രേലിയില്‍ കഞ്ചാവ് വേട്ട

ട്രേലി : കന്നബി വിഭാഗത്തില്‍ പെടുന്ന കഞ്ചാവു കൃഷി കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു പേരെ ഗാര്‍ഡ ചോദ്യം ചെയ്തു.1000ത്തോളം വരുന്ന കഞ്ചാവ് ചെടികളാണ് പരിശോധനയില്‍ കണ്ടെത്തിയത്. 1 മില്ല്യണ്‍ യൂറോയോളം വിലവരുന്ന തൈയിനങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്.

ക്ലാഷ് ഏരിയയില്‍ ഉള്ള ഒരു വ്യാപാര സ്ഥാപനത്തില്‍ നടന്ന അന്വേഷണത്തിലാണ് കഞ്ചാവു കൃഷി കണ്ടെത്തിയത്.
20ഉം 30ഉം വയസ്സു പ്രായം തോന്നിക്കുന്ന രണ്ടു പേരാണ് കന്നബി കൃഷിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ട്രെലി ഗാര്‍ഡ സ്‌റ്റേഷനില്‍ വച്ച് ക്രിമിനല്‍ ജസ്റ്റിസ് ആക്റ്റ് സെക്ഷന്‍ 2 പ്രകാരം ഇവരെ ചോദ്യം ചെയ്തു.
കൃഷിചെയ്ത സ്ഥലം ഗാര്‍ഡ ഫോറന്‍സിക് ടെസ്റ്റിനായി സീല്‍ ചെയ്തിരിക്കുകയാണ്.

Scroll To Top