Saturday December 10, 2016
Latest Updates

ട്രെയിന്‍ യാത്രക്കാരിയായ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

ട്രെയിന്‍ യാത്രക്കാരിയായ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരിയായ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ഇന്നു രാവിലെ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം ഗുരുതരമായി പൊള്ളലേറ്റ മലപ്പുറം കൊണ്ടോട്ടി സ്വദേശി പാത്തു എന്ന ഖദീജയെ (40) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ആലപ്പുഴ എക്‌സിക്യുട്ടീവ് ട്രെയിനില്‍ പോകാനെത്തിയ ഖദീജയെ ബോഗിക്കുള്ളില്‍ വച്ച് ഒരു യുവാവ് കൈവശം കരുതിയ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.

ഫാത്തിമയ്ക്ക് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. തീ കൊളുത്തിയ യുവാവ് ഓടി രക്ഷപെട്ടു. ഇയാളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നു. ദേഹമാസകലം തീപ്പടര്‍ന്ന ഖദീജ കമ്പാര്‍ട്ട് മെന്റില്‍ നിന്ന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. സംഭവത്തിന് പിന്നിലുള്ള പ്രകോപന കാരണം വ്യക്തമല്ല. ഫാത്തിമയ്ക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ആര്‍.പി.എഫും ലോക്കല്‍ പൊലീസും അന്വേഷണം തുടരുകയാണ്. കണ്ണൂര്‍ നഗരത്തില്‍ ശക്തമായ പരിശോധന തീ കൊളുത്തിയ യുവാവിനെ കണ്ടെത്താനായില്ല. യുവതി പുറത്തേക്ക് ഓടിയ ഉടന്‍ തന്നെ ഇയാളും ഓടി രക്ഷപെട്ടതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ട്രെയിന്റെ ബോഗിയിലെക്കും തീ പടര്‍ന്നിരുന്നു. സംഭവം നടന്ന ബോഗി നീക്കം ചെയ്ത ശേഷംരാവിലെ 5.45 ഓടെയാണ് ട്രെയിന്‍ പുറപ്പെട്ടത്.

Scroll To Top