Thursday December 08, 2016
Latest Updates

ട്രെയിനില്‍ അജ്ഞാതന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ട്രെയിനില്‍ അജ്ഞാതന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

കോഴിക്കോട്: നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ അജ്ഞാതന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫാത്തിമ (51) ആണ് മരിച്ചത്. ഇന്നലെ രാവിലെ 4.30 ഓടെയാണ് സംഭവം. കണ്ണൂര് ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ കയറിയ ഫാത്തിമയെ പിന്നാലെ എത്തിയ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

40 ശതമാനം പൊള്ളലേറ്റ ഫാത്തിമ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വൈകിട്ട് എട്ടരയോടെയാണ് മരിച്ചത്. തീ കൊളുത്തിയ യുവാവിനെക്കുറിച്ച് വിവരമില്ല. തീ പടര്‍ന്ന ഫാത്തിമ പുറത്തേക്ക് ഓടുന്നത് കണ്ട മറ്റ് യാത്രക്കാരും റെയില്‍വേ പോലീസും ചേര്‍ന്ന് ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഴളായതിനെ തുടര്‍ന്ന് ഫാത്തിമയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

സംഭവത്തിന് മുന്‍പ് ഫാത്തിമയും ഒരു യുവാവുമായി പ്ലാറ്റ് ഫോമില്‍ വച്ച് വാക്കേറ്റമുണ്ടായിരുന്നു. ഇയാളാണ് തീ കൊളുത്തിയത്. പതിവായി രാത്രി കാലങ്ങളില്‍ കോഴിക്കോട് നിന്ന് കണ്ണൂരില്‍ എത്തുന്ന ഫാത്തിമ പുലര്‍ച്ചെ ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനാണ് മടങ്ങി പോകുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഒറ്റയ്ക്ക് താമസിക്കുന്ന ഇവര്‍ കഞ്ചാവ് കേസുകളിലും പ്രതിയാണ്.

Scroll To Top