Sunday December 04, 2016
Latest Updates

ട്രിമ്മില്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌സഭ വി.കുര്‍ബാന ആരംഭിക്കുന്നു

ട്രിമ്മില്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌സഭ വി.കുര്‍ബാന ആരംഭിക്കുന്നു

ഡബ്ലിന്‍ :.യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌സഭ കൌണ്ടി മീത്തിലുള്ള ട്രിമ്മില്‍ വി.കുര്‍ബാന ആരംഭിക്കുന്നു. സെപ്റ്റംബര്‍ 8ന് വൈകുന്നേരം പരി.ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ച് ട്രിമ്മില്‍ യാക്കോബായ സുറിയാനി സഭയുടെ അയര്‍ലണ്ടിന്റെ പാത്രിയാര്‍ക്കല്‍ വികാരിയായ അഭി.കുരിയാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനി വി.കുര്‍ബാന അര്‍പ്പിക്കും. ചര്‍ച്ച് ഓഫ് അയര്‍ലണ്ടിന്റെ സെന്റ് പാട്രിക്‌സ് കത്തീഡ്രലിലാണ് വി.കുര്‍ബാന നടത്തപ്പെടുന്നത്.

കൌണ്ടി മീത്തിലുള്ള വിശ്വാസികള്‍ക്ക് വി.കുര്‍ബാനയില്‍ സംബന്ധിക്കുന്നതിന് സഹായകമാകുവാന്‍ വേണ്ടിയാണ് ട്രിമ്മില്‍ വി.കുര്‍ബാന ആരംഭിക്കുന്നതെന്നും, വിശ്വാസികളുടെ ആത്മീയ പരിപാലനം സഭയുടെ ഏറ്റവും വലിയ ലക്ഷ്യമാണെന്നും അഭി.കുരിയാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനി അറിയിച്ചു.

കുര്‍ബാന തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു അഭി.തിരുമേനി ഫാ.ജോബി സ്‌കറിയ പാലക്കത്തടത്തിലിനെ ചുമതലപ്പെടുത്തി.

നിലവില്‍ ഡബ്ലിന്‍,ഗോള്‍വേ, വാട്ടെര്‍ഫോര്‍ഡ്, താല, ദ്രോഗടെ, സ്വോര്‍ഡ്‌സ്, തുള്ളാമോര്‍, കോര്‍ക്ക്, കാരിക്ക് ഓണ്‍ ഷാനന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് യാക്കോബായ സഭ വി.കുര്‍ബാന നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ജോബി സ്‌കറിയ 0876315962, രഞ്ജിത്ത് വര്‍ക്കി ( 0879429732, 0899 515473)

&ിയുെ;

&ിയുെ;

രഞ്ജിത്ത് വര്‍ക്കി 0879429732, 0899 515473

Scroll To Top