Thursday December 08, 2016
Latest Updates

ട്രിനിറ്റി കോളജ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു

ട്രിനിറ്റി കോളജ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു

ഡബ്ലിന്‍ :ലോക പ്രശസ്തമായ ഡബ്ലിന്‍ ട്രിനിറ്റി കോളജ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
അയര്‍ലണ്ടിലെ മുന്‍പന്തിയില്‍ നില്‍ക്കുന്ന യൂനിവേഴ്‌സിറ്റികളില്‍ ഉപരിപഠനം നടത്തുന്നതിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കാന്‍ ഉദ്ദേശിച്ചിരിക്കുന്ന സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഞ്ചുദിവസം നീണ്ടു നിന്ന ഇന്ത്യന്‍ സന്ദര്‍ശന സമയത്ത് തന്നെ പല യൂനിവേഴ്‌സിറ്റി പ്രതിനിധികളും ചര്‍ച്ച ചെയ്തിരുന്നു.കേരളത്തില്‍ പക്ഷേ ട്രിനിറ്റിയുടെ പ്രതിനിധികള്‍ എത്തിയിരുന്നില്ല. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്ന് യൂനിവേഴ്‌സിറ്റികള്‍ അറിയിച്ചിട്ടുണ്ട്.trinity inner

ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 9,000 യൂറോയാണ് ഒരു വര്‍ഷം സ്‌കോളര്‍ഷിപ്പ് നിരക്കില്‍ ലഭിക്കുക. ട്രിനിറ്റി കോളേജ് നല്‍കുന്ന അണ്ടര്‍ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ http://www.tcd.ie വെബ്‌സൈറ്റില്‍ കോഴ്‌സ് വിവരങ്ങള്‍ ഉള്‍പ്പെടുത്തി നോണ്‍ ഇയു ആപ്ലിക്കന്റ് എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഇന്ത്യന്‍ സ്‌കോളര്‍ഷിപ്പ് ഫോമുകള്‍http://www.tcd.ie/study/India  എന്ന സൈറ്റില്‍ ലഭ്യമാണ്.
പോസ്റ്റ് ഗ്രാജുവേഷന്‍ സ്‌കോളര്‍ഷിപ്പ് വഴി 3,000 യൂറോയാണ് ഒരാള്‍ക്ക് ലഭിക്കുക. http://www.tcd.ie/coursesഎന്ന സൈറ്റില്‍ തന്നെ പോസ്റ്റ് ഗ്രാജുവേഷന്‍ സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് ലഭിക്കുന്നതിനായി കോഴ്‌സ് ഡയറക്ടറുമായും ബന്ധപ്പെടണം.
ഇന്ത്യയിലെ വളരെ കഴിവുള്ള വിദ്യാര്‍ത്ഥികളെ അയര്‍ലണ്ടിലേക്ക് ഉപരിപഠനത്തിനായി ആകര്‍ഷിക്കുക എന്നതുതന്നെയാണ് ഇത്തരം സ്‌കോളര്‍ഷിപ്പുകള്‍ നടപ്പിലാക്കുക വഴി യൂനിവേഴ്‌സിറ്റികള്‍ ഉദ്ദേശിക്കുന്നത്.
2014 മാര്‍ച്ച് 31ആണ് സ്‌കോളര്‍ഷിപ്പുകള്‍ക്കായി അപേക്ഷിക്കേണ്ട അവസാന തീയതി. സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥി ഒരു ഇന്ത്യന്‍ പൗരന്‍ ആയിരിക്കണം. പഠനകാര്യത്തിലും കഴിവിലും മികവ് തെളിയിക്കുകയും വേണം.

Scroll To Top