Saturday December 10, 2016
Latest Updates

ട്രിനിറ്റി കോളജും ഇന്ത്യയിലെ ഥാപ്പര്‍ സര്‍വകലാശാലയും സഹകരണ കരാര്‍ ഒപ്പുവെച്ചു 

ട്രിനിറ്റി കോളജും ഇന്ത്യയിലെ ഥാപ്പര്‍ സര്‍വകലാശാലയും സഹകരണ കരാര്‍ ഒപ്പുവെച്ചു 

ന്യൂഡല്‍ഹി: അയര്‍ലണ്ടിലെ ട്രിനിറ്റി കോളജും പഞ്ചാബിലെ പാട്യാലാ ഥാപ്പര്‍ സര്‍വകലാശാലയും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഡല്‍ഹിയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ കരാര്‍.

കരാറിന്റെ ഭാഗമായി ഭാവിയില്‍ അക്കാദമിക് രംഗത്തും ഇരു സ്ഥാപനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കും. ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. സിവില്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്ടോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് തുടങ്ങിയ കോഴ്‌സുകളിലാകും യോജിച്ച പ്രവര്‍ത്തനം. നേരത്തെ വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യ അയര്‍ലണ്ട് സഹകരണം മെച്ചപ്പെടുത്തുന്നതിന് മന്ത്രി ഡാമിയന്‍ ഇംഗ്ലീഷും സംഘവും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

Scroll To Top