Saturday December 03, 2016
Latest Updates

ട്രിനിറ്റി കോളജിന്റെ സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിന് മികച്ച പ്രതികരണം

ട്രിനിറ്റി കോളജിന്റെ സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിന് മികച്ച പ്രതികരണം

ഡബ്ലിന്‍: ട്രിനിറ്റി കോളജിന്റെ സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിന് മികച്ച പ്രതികരണം. ഇതുവരെ കോഴ്‌സില്‍ 10,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി ട്രിനിറ്റി കോളജ് അധികൃതര്‍ അറിയിച്ചു. കോഴ്‌സ് തുടങ്ങാന്‍ ഒരാഴ്ച കൂടി അവശേഷിക്കുന്നതിനാല്‍ ഇനിയും അവശേഷിക്കുന്ന സാഹചര്യത്തില്‍ പഠനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. രെജിസ്‌ട്രേഷന്‍ ചെയ്തവരില്‍ ഭൂരിപക്ഷം പേരും അയര്‍ലണ്ടിന് പുറത്ത് നിന്നുള്ളവരാണ്. യുകെയിലെയും യുഎസിലെയും ഐറിഷ് കുടിയേറ്റക്കാരില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. 

മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് എന്ന പദ്ധതിയുടെ കീഴില്‍ നടത്തുന്ന സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സില്‍ 1912 മുതല്‍ 1923 വരെയുള്ള ഐറിഷ് ചരിത്രമാണ് പഠിപ്പിക്കുന്നത്. ആറ് ആഴ്ചയാണ് കോഴ്‌സിന്റെ കാലാവധി. ഇന്റര്‍നെറ്റ് കണക്ഷനുള്ള ആര്ക്കും കോഴ്‌സിന് ചേരാനാകുമെന്ന് ട്രിനിറ്റി കോളജ് അധികൃതര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ട്രിനിറ്റി കോളജിലെ ചരിത്രാധ്യാപകര്‍ പാഠങ്ങള്‍ ഓണ്‍ലൈനായി അയച്ചു കൊടുക്കും. ഇത് ആദ്യമായാണ് ട്രിനിറ്റി കോളജ് സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിക്കുന്നത്

Scroll To Top