Saturday December 03, 2016
Latest Updates

ട്രിനിറ്റിയും യൂ സി ഡിയും ലോകനിലവാരത്തില്‍ മുന്‍നിരയില്‍

ട്രിനിറ്റിയും യൂ സി ഡിയും ലോകനിലവാരത്തില്‍ മുന്‍നിരയില്‍

ഡബ്ലിന്‍ :ലോകത്തിലെ മികച്ച ബിസിനസ്സ് ഇന്‍സ്റ്റിറ്റിയൂഷനുകളായി ഡബ്ലിന്‍ ട്രിനിറ്റി കോളേജും യുസിഡിയുടെ മൈക്കല്‍ സ്മര്‍ഫിറ്റ് ബിസിനസ് സ്‌കൂളും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച 50 ബിസിനസ് ഇന്‍സ്റ്റിറ്റിയൂഷനുകളിലാണ് ഇവ രണ്ടും സ്ഥാനം പിടിച്ചിരിക്കുന്നത്.
2013ലെ എഡ്യൂനിവേഴ്‌സിറ്റി ബിസിനസ് റാങ്കിംഗില്‍ തിരഞ്ഞെടുക്കപ്പെട്ട മികച്ച അമ്പതു കോളേജുകളില്‍ മുപ്പത്തേഴാം സ്ഥാനമാണ് ട്രിനിറ്റി കോളേജിനു ലഭിച്ചിരിക്കുന്നത്. യുസിഡിക്ക് 48ാം സ്ഥാനമാണ്.
ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിനു പുറകിലായാണ് ലണ്ടന്‍ ബിസിനസ് സ്‌കൂളിന്റെ സ്ഥാനം. 154 രാജ്യങ്ങളില്‍ നിന്നായി 1000ത്തോളം കോളേജുകളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. തുടര്‍ന്ന നടത്തിയ വോട്ടെടുപ്പിലൂടെ മികച്ച 50 കോളേജുകളെ കണ്ടെത്തുകയായിരുന്നു.
ആയിരത്തോളം വരുന്ന കോളേജുകളില്‍ നിന്ന് മികച്ച അമ്പതുകളില്‍ ഇടം പിടിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി ട്രിനിറ്റി കോളേജ് തലവന്‍ ഡോക്ടര്‍ ജിം ക്വിന്‍ പറഞ്ഞു.
തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച അംഗീകാരമായാണ് ഇതിനെ നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പുതിയൊരു ബിസിനസ് സ്‌കൂള്‍ കൂടി ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി ട്രിനിറ്റി കോളേജ് പ്രഖ്യാപിച്ചിരുന്നു. മികച്ച രീതിയിലുള്ള ക്ലാസ് റൂമുകളടക്കം 600ഓളം സീറ്റുകള്‍ ഉള്‍പ്പെടുത്തിയ ഓഡിറ്റോറിയം വരെ പദ്ധതിയുടെ ഭാഗമായിരുന്നു. 2017ഓടുകൂടി തന്നെ ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മികച്ച എംബിഎ വിദ്യാഭ്യാസ സ്ഥാപനമായാണ് യുസിഡി മുന്‍ നിരയിലെത്തിയത്‌

Scroll To Top