Friday December 09, 2016
Latest Updates

ട്രിനിറ്റിയില്‍ നിന്നും ഡോക്റ്ററേറ്റ് നേടി അയര്‍ലണ്ടിലെ മലയാളികളുടെ അഭിമാനമായ രേഷ്മ ബാലചന്ദ്രന് ഇന്ന് സ്വീകരണം 

ട്രിനിറ്റിയില്‍ നിന്നും ഡോക്റ്ററേറ്റ് നേടി അയര്‍ലണ്ടിലെ മലയാളികളുടെ അഭിമാനമായ രേഷ്മ ബാലചന്ദ്രന് ഇന്ന് സ്വീകരണം 

ഡബ്ലിന്‍:ഐറിഷ് മലയാളികളുടെ അന്തസുയര്‍ത്തി ഡബ്ലിന്‍ ട്രിനിറ്റി കോളജില്‍ നിന്നും ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗില്‍ ഡോക്റ്ററേറ്റ് നേടിയ രേഷ്മാ ബാലചന്ദ്രനെ വേള്‍ഡ് മലയാളി കൌണ്‍സില്‍ ആദരിക്കുന്നു.ഇന്ന് വൈകിട്ട് പാമെഴ്‌സ് ടൌണില്‍ നടക്കുന്ന രാഗഞ്ജലിയോട് അനുബന്ധിച്ചാണ് രേഷ്മയ്ക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്

ഡല്‍ഹിയിലെ ആര്‍മി പബ്ലിക് സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രേഷ്മ ട്രിനിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെയാണ് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗില്‍.ബിരുദം പൂര്‍ത്തിയാക്കിയത്.ബിരുദം കഴിഞ്ഞയുടന്‍,വളരെ ചെറുപ്പത്തില്‍ തന്നെ ഡോക്റ്ററേറ്റ് എടുക്കാന്‍ സാധിച്ചു എന്നത് രേഷ്മയെ വ്യത്യസ്ഥയാക്കുന്നു.

ഈശ്വരാനുഗ്രഹവും മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണയുമാണ് തന്റെ വിജയത്തിന്റെ പിന്നിലെന്ന് രേഷ്മ പറയുന്നു.
ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ ഡിലോയിറ്റിന്റെ കണ്‍സല്‍ട്ടന്റ് (ടെക്‌നോളജി)യായി ജോലി ചെയ്യുകയാണ് രേഷ്മ ഇപ്പോള്‍. 

കെ എസ് ഇ ബി യുടെ ഡല്‍ഹി ഓഫിസില്‍ നിന്നും വിരമിച്ച കോട്ടയം മരങ്ങോലി ഇടാട്ട് ബാലചന്ദ്രന്‍ പിള്ളയുടെയും,ലെഫ്.കേണല്‍ ഷീലാ ബാലചന്ദ്രന്റെയും മകളായ രേഷ്മ മാതപിതാക്കളോടൊപ്പം ലൂക്കനിലാണ് താമസിക്കുന്നത്.രാഹൂല്‍ ഏക സഹോദരന്‍.

വാര്‍ത്ത :രാജു കുന്നക്കാട്ട് 

Scroll To Top