Sunday December 11, 2016
Latest Updates

ട്രാഫിക് പരിശോധന തുടരുന്നു ,സൂക്ഷിച്ചില്ലെങ്കില്‍ പിടിവീഴും

ട്രാഫിക് പരിശോധന തുടരുന്നു ,സൂക്ഷിച്ചില്ലെങ്കില്‍ പിടിവീഴും

ഡബ്ലിന്‍ : സൂക്ഷിക്കുക ..മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കുടുക്കാനായി ഗാര്‍ഡ വലയെറിഞ്ഞു കാത്തിരിക്കുന്നു. .
നിയമങ്ങളും ശിക്ഷാ നടപടികളും പിഴയുമുള്‍പ്പെടെ ശക്തമാക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന കാഴ്ചയാണ് രാജ്യത്തെമ്പാടും കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ദൃശ്യമായത്.
കഴിഞ്ഞ ദിവസം രാത്രി ഡബ്ലിന്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ പക്ഷേ വെറും രണ്ട് പേരെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ ഗാര്‍ഡ കസ്റ്റഡിയിലെടുത്തത്. വാഹന പരിശോധന വളരെ കര്‍ശനമായിരുന്നെന്നും രാത്രി മുഴുവന്‍ സമയവും കടന്നുപോയ വാഹനങ്ങള്‍ എല്ലാം പരിശോധിച്ചിട്ടും ഗാര്‍ഡയുടെ വലയിലായത് രണ്ടുപേര്‍ മാത്രം .
കഴിഞ്ഞ ദിവസം 1,100 വണ്ടികളാണ് ഗാര്‍ഡ ഡബ്ലിന്‍ മേഖലയില്‍ നിന്നും പരിശോധന നടത്തിയത്. അഞ്ച് ഏരിയകളിലായാണ് പരിശോധന ശക്തമാക്കിയത്. സ്റ്റില്ലോര്‍ഗനിലെ എന്‍ 11, ക്ലൊണ്ടാല്‍കിനിലും ബാലിമൂണിലുമുള്ള എന്‍ 7 റോഡുകളിലുമാണ് ഗാര്‍ഡ നിലകൊണ്ടത്.
12.30 മുതല്‍ 1.30 വരെ ഒരു മണിക്കൂറാണ് ഗാര്‍ഡ പരിശോധനയ്ക്കായി എടുത്തത്.
462ഓളം ഡ്രൈവര്‍മാരെയാണ് ബ്രത് ടെസ്റ്റിന് വിശദമാക്കിയത്.21ഓളം ഡ്രൈവര്‍മാരെക്കൊണ്ട് പിഴയടപ്പിക്കുകയും ചെയ്തും. ടാക്‌സ് കെട്ടാതിരുന്നതിനും മറ്റുമായി ആറോളം വാഹനങ്ങളെയും കസ്റ്റഡിയിലെടുത്തു.താരതമ്യേനെ ചെറിയ കുറ്റങ്ങള്‍ക്ക് പോലും നിയമനടപടി സ്വീകരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്
കഴിഞ്ഞ ദിവസം രാത്രിയിലെ പരിശോധനയ്ക്ക് നിയമിക്കപ്പെട്ടത് പതിനാറോളം ഉദ്യോഗസ്ഥരെയാണ്.
റോഡുകളിലൂടെ വാഹനം സുരക്ഷിതമായി ഓടിക്കാനുള്ള മാര്‍ഗം തുറന്നു കൊടുക്കുക, റോഡിലൂടെ പോകുന്നവരുടെ ജീവന് സുരക്ഷ ഉറപ്പു വരുത്തുക റോഡുകളില്‍ കൂടി അരങ്ങേറുന്ന കള്ളക്കടത്തുകളും മറ്റും തടഞ്ഞ് നിയമത്തെ സംരക്ഷിക്കുക എന്നതു തന്നെയാണ് ലക്ഷ്യമെന്ന് അധികൃതരും വിശദമാക്കുന്നു.

Scroll To Top