Friday December 02, 2016
Latest Updates

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ഋഷിരാജ് സിംഗ്

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ഋഷിരാജ് സിംഗ്

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ഋഷിരാജ് സിംഗ്. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ട് ചര്‍ച്ച നടത്തിയ ഋഷിരാജ് സിംഗ് സ്ഥാനമൊഴിയാനുള്ള താല്‍പ്പര്യം അറിയിച്ചു. പോലീസിലേക്ക് തന്നെ മടങ്ങാനാനാണ് താല്‍പ്പര്യമെന്ന് അദ്ദേഹം ആഭ്യന്തര മന്ത്രിയെ അറിയിച്ചു.

കാറിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധിതമാക്കിയ ഉത്തരവ് റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഋഷിരാജ് സിംഗ് സ്ഥാനമൊഴിയുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. മന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഋഷിരാജ് സിംഗ് അവധിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പ്രതിഷേധിച്ച് താന്‍ അവധി എടുത്തു എന്ന വാര്‍ത്ത ഋഷിരാജ് സിംഗ് ഇന്നലെ നിഷേധിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അദ്ദേഹം ഗതാഗത വകുപ്പില്‍ നിന്ന് മാറ്റം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ടത്. സീറ്റ് ബെല്‍റ്റ് വിവാദമുണ്ടായപ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഋഷിരാജ് സിംഗിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. അതുകൊണ്ടുതന്നെ ഋഷിരാജ് സിംഗിനെ ക്രമസമാധാന ചുമതലയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ചെന്നിത്തല താല്‍പ്പര്യം എടുത്തേക്കുമെന്നാണ് സൂചന.

Scroll To Top