Saturday December 03, 2016
Latest Updates

ട്രാക്കിലെ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് ഇന്ത്യയില്‍ എത്തുന്നു

ട്രാക്കിലെ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് ഇന്ത്യയില്‍ എത്തുന്നു

ട്രാക്കിലെ ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് ഇന്ത്യയില്‍ എത്തുന്നു. ഇത് ആദ്യമായാണ് ബോള്‍ട്ട് ഇന്ത്യയില്‍ എത്തുന്നത്. ക്രിക്കറ്റ് കളിക്കാനാണ് ട്രാക്കിലെ വേഗതയുടെ രാജകുമാരന്‍ ഇന്ത്യയില്‍ എത്തുന്നത്.ബോള്‍ട്ട് ആന്‍ഡ് യുവി ബാറ്റില്‍ ഓഫ് ലെജന്‍ഡ്‌സ് എന്ന പേരില്‍ നടത്തുന്ന ക്രിക്കറ്റ് മത്സരത്തില്‍ കളിക്കാനാണ് ബോള്‍ട്ട് എത്തുന്നത്.

സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മ്മാതാക്കളായ പ്യൂമയാണ് മത്സരം സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. ബോള്‍ട്ടിന്റെയും യുവരാജ് സിങ്ങിന്റെയും നേതൃത്വത്തിലുള്ള ടീമുകള്‍ ഏറ്റുമുട്ടും. ടീമില്‍ കളിക്കുന്ന മാറ്റ് താരങ്ങളുടെ പേരുകള സംഘാടകര്‍ പുറത്ത് വിട്ടിട്ടില്ല.

Scroll To Top