Sunday December 11, 2016
Latest Updates

ട്രക്കുകള്‍ ഒരുങ്ങി; ടി വണ്‍ പ്രീമ ട്രക്ക് റേസിംഗ് ഈ മാസം 15ന്

ട്രക്കുകള്‍ ഒരുങ്ങി; ടി വണ്‍ പ്രീമ ട്രക്ക് റേസിംഗ് ഈ മാസം 15ന്

ടി വണ്‍ പ്രീമ ട്രക്ക് റേസിങ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണ്‍ ഈ മാസം പതിനഞ്ചിന് തുടക്കമാകും. ഇതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ട്രക്കുകള്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സൈറസ് മിസ്ത്രി ഫഌഗ് ഓഫ് ചെയ്തു. ടാറ്റ സ്റ്റീല്‍ സ്ഥാപകന്‍ ജംഷഡ്ജി എന്‍ ടാറ്റയുടെ 176ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ചായിരുന്നു ചടങ്ങ്.

റേസിങ്ങിനായി രൂപകല്‍പ്പന ചെയ്ത 12 ‘പ്രീമ 4038 എസ് ട്രക്കുകളാണു ടി വണ്‍ പ്രീമ ട്രക്ക് റേസിങ്ങില്‍ മത്സരിക്കുക. 8.9 ലിറ്റര്‍ കമ്മന്‍സ് ഡീസല്‍ എന്‍ജിനും എട്ടു സ്പീഡ് ഗീയര്‍ബോക്‌സുമാണു ട്രക്കുകളിലുള്ളത്. പരമാവധി 370 ബിഎച്ച്പി കരുത്തും 1549.5 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന എന്‍ജിനുള്ള ട്രക്കുകള്‍ക്ക് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാനാവും.

ഗ്രേറ്റര്‍ നോയ്ഡയിലെ ബുദ്ധ് ഇന്റര്‍നാഷ്ണല്‍ സര്‍ക്യൂട്ടിലാണ് ടി വണ്‍ പ്രീമ ട്രക്ക് റേസിങ് നടക്കുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ നേതൃത്വത്തിലാണ് ഈ ചാമ്പ്യന്‍ഷിപ്പ്് നടക്കുന്നത്.

ടീം കാസ്‌ട്രോള്‍ വെക്ടണ്‍, ടീം കമ്മിന്‍സ്, ടീം ടാറ്റ ടെക്‌നോളജീസ് മോട്ടോര്‍ സ്‌പോര്‍ട്‌സ്, ടീം ഡീലര്‍ വാരിയേഴ്‌സ്, ടീം ഡീലേഴ്‌സ് ഡെയര്‍ഡെവിള്‍സ്, ടീം അലൈഡ് പാര്‍ട്‌ണേഴ്‌സ് എന്നീ ആറു ടീമുകളെ പ്രതിനിധീകരിച്ച് 12 ടാറ്റ ‘പ്രീമ ട്രക്കുകളാണു മത്സരത്തില്‍ പങ്കെടുക്കുക. ഉദ്ഘാടന സീസണില്‍ ടീം കാസ്‌ട്രോള്‍ വെക്ടണായിരുന്നു ചാംപ്യന്‍മാര്‍; ടീം കമ്മിന്‍സും ടീം ടാറ്റ ടെക്‌നോളജീസ് മോട്ടോര്‍ സ്‌പോര്‍ട്‌സുമായിരുന്നു രണ്ടും മൂന്നും സ്ഥാനക്കാര്‍.

Scroll To Top