Monday December 05, 2016
Latest Updates

ടോപാസിന് പുതിയതായി രണ്ട് സര്‍വീസ് സ്റ്റേഷനുകള്‍,110 തൊഴിലവസരങ്ങള്‍

ടോപാസിന് പുതിയതായി രണ്ട് സര്‍വീസ് സ്റ്റേഷനുകള്‍,110 തൊഴിലവസരങ്ങള്‍

ഡബ്ലിന്‍: ടോപാസിന് പുതിയതായി രണ്ട് സര്‍വീസ് സ്റ്റേഷനുകള്‍ കൂടി നിലവില്‍ വരുന്നു. ലാവോസിലും ഡബ്ലിനിലുമായി എം1, എം8 റോഡുകളിലാണ് സര്‍വീസ് സ്റ്റേഷന്‍ നിലവില്‍ വരുന്നത്. 10 മില്യന്‍ യൂറോ ചെലവഴിച്ചാണ് പുതിയ സര്‍വീസ് സ്റ്റേഷനുകള്‍ പണികഴിപ്പിക്കുന്നത്. പണി പൂര്‍ത്തിയാകുന്നതോടെ 110 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. നോര്‍ത്ത് ഡബ്ലിന്‍ കൌണ്ടിയില്‍ എം50 റോഡും എം1 റോഡും ചേരുന്നിടത്താണ് ഒരു സര്‍വീസ് സ്റ്റേഷന്‍ വരുന്നത്. 

രണ്ടാമത്തേത് ലാവോസില്‍ ഡബ്ലിന്‍, കോര്‍ക്ക് മോട്ടോര്‍ വേയില്‍ ജംക്ഷന്‍ 3 ലും നിലവില്‍ വരുന്നു. രണ്ട് പുതിയ സ്റ്റേഷനുകള്‍ കൂടി പ്രതിദിനം 50,000 പേര്‍ക്ക് സര്‍വീസ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സെന്ററുകളില്‍ കോഫീ ഷോപ്പ്, വൈ ഫൈ ആക്‌സസ്, ഇവി ചാര്‍ജര്‍, കാര്‍ പാര്‍ക്ക്, ഭക്ഷ്യശാല തുടങ്ങിയ സൗകര്യങ്ങളുമുണ്ടായിരിക്കുമെന്ന് ടോപാസ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പ്പറേറ്റ് സര്‍വീസ് ഡയറക്ടര്‍ പോള്‍ കാന്‍ഡന്‍ പറഞ്ഞു.

Scroll To Top