Saturday December 03, 2016
Latest Updates

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് ഒന്നാം പ്രതി ശബരീനാഥ് കീഴടങ്ങി

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് ഒന്നാം പ്രതി ശബരീനാഥ് കീഴടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥ് കീഴടങ്ങി. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് ശബരീനാഥ് കീഴടങ്ങിയത്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ശബരീനാഥ് കഴിഞ്ഞ ഒന്നര വര്‍ഷമായി ഒളിവിലായിരുന്നു.

സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളില്‍ ഒന്നായ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പില്‍ 200 കോടി രൂപയാണ് ശബരീനാഥ് കൈക്കലാക്കിയത്. ചെറുപ്രായത്തില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ശബരീനാഥ് സംസ്ഥാനത്തെ ജനങ്ങള്ക്ക് വല്യിയൊരു ഞെട്ടലാണ് സമ്മാനിച്ചത്. ചലച്ചിത്ര താരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ നൂറു കണക്കിന് പേര്‍ക്ക് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടു. രണ്ടു വര്‍ഷം കൊണ്ടാണ് ശബരീനാഥ് 200 കോടിയിലധികം രൂപ തട്ടിപ്പിലൂടെ കൈക്കലാക്കിയത്.

ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ ശബരീനാഥിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ എല്‍സിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് നടന്നത്. ഇപ്പോള്‍ സോളാര്‍ വിവാദം യുഡിഎഫ് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചത് പോലെ അന്നത്തെ ഇടതുമുന്നണി ഗവണ്‍മെന്റിന് ഏറെ പേരുദോഷം കേള്‍പ്പിച്ച സംഭവമാണ് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്.

Scroll To Top