Thursday December 08, 2016
Latest Updates

ടോം ജോസഫ് അടക്കം 5 മലയാളികള്‍ക്ക് അര്‍ജുന പുരസ്‌കാരം

ടോം ജോസഫ് അടക്കം 5 മലയാളികള്‍ക്ക് അര്‍ജുന പുരസ്‌കാരം

ന്യൂഡല്‍ഹി: 5 മലയാളികള്‍ക്ക് അര്‍ജുന പുരസ്‌ക്കാരം. വോളിബോള്‍ താരം ടോം ജോസഫ് അടക്കം 5 മലയാളികള്‍ അര്‍ജുന പുരസ്‌ക്കാരത്തിന് അര്‍ഹരായി.

ടോം ജോസഫിന് പുറമേ ഗീതു അന്ന ജോസ് (ബാസ് കറ്റ് ബോള്‍), സജി തോമസ് (റോവിങ്), ടിന്റു ലൂക്ക (അത് ലറ്റിക്‌സ് ), ദിജു (ബാഡ്മിന്റണ്‍) എന്നിവരാണ് ഇത്തവണത്തെ അര്‍ജുന പുരസ്‌ക്കാരത്തിന് അര്‍ഹരായത്. കഴിഞ്ഞ 9 തവണയും കൈയകലത്തില്‍ നഷ്ടമായ അര്‍ജുന പുരസ്‌ക്കാരമാണ് ഇത്തവണ ടോമിനെ തേടിയെത്തിയത്.

അര്‍ജുന അവാര്‍ഡ് നേട്ടത്തില്‍ ദൈവത്തിന് നന്ദി പറയുന്നതായി ടോം ജോസഫ് പറഞ്ഞു.

Scroll To Top