Friday December 09, 2016
Latest Updates

ടൊയോട്ട കൊറോള ഓള്‍ട്ടിസ് കേരള വിപണിയിലിറങ്ങി

ടൊയോട്ട  കൊറോള ഓള്‍ട്ടിസ് കേരള വിപണിയിലിറങ്ങി

ടൊയോട്ട  കൊറോള ഓള്‍ട്ടിസ് കേരള വിപണിയിലെത്തി. രൂപകല്‍പ്പനയിലും സാങ്കേതികവിദ്യയിലും ഏറെ പുതുമകളോടെയാണ് കൊറോള അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പതിപ്പില്‍ പെട്രോള്‍, ഡീസല്‍ വേരിയന്റുകളുണ്ട്.

പുതിയ റെഡിയേറ്റര്‍ ഗ്രില്‍, എല്‍.ഇ.ഡി ഹെഡ്‌ലാമ്പുകള്‍, ആര്‍  16 അലോയ് വീലുകള്‍, 3സ്‌പോക്ക് ലെതര്‍ സ്റ്റിയറിംഗ് വീല്‍ തുടങ്ങിയവയാണ് പ്രധാന സവിടെഷതകള്‍. ബ്‌ളൂടൂത്ത് കണ്‍ട്രോള്‍, വീതി കൂടിയ വീല്‍ബേസ്, എല്‍.സി.ഡി ടച്ച് സ്‌ക്രീനോട് കൂടിയ മികച്ച നാവിഗേഷന്‍ സംവിധാനം എന്നിവയും കൊറോളയുടെ മാറ്റ് സവിശേഷതകളാണ്.

1.8 ലിറ്റര്‍ ഡ്യുവല്‍ പെട്രോള്‍ എന്‍ജിന്‍, 1.4 ലിറ്റര്‍ ഡി4ഡി ഡീസല്‍ എന്‍ജിന്‍ എന്നിങ്ങനെയാണ് എഞ്ചിന്‍ വകഭേദങ്ങള്‍. പെട്രോളിന് അഞ്ച് ഗ്രേഡുകളും ഡീസലിന് നാല് ഗ്രേഡുകളുമാണുള്ളതെന്ന് ടയോട്ട വ്യക്തമാക്കി.  വ്യത്യസ്തമായ ഏഴു കളറുകളില്‍ വാഹനം ലഭ്യമാണ്. പെട്രോള്‍ മോഡലിന് 11.99 ലക്ഷം രൂപയും ഡീസല്‍ മോഡലിന് 13.07 ലക്ഷം രൂപയുമാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില.

Scroll To Top