Sunday December 04, 2016
Latest Updates

ടൈറ്റാനിക്കിന്റെ സംഗീത സംവിധായകന്‍ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു

ടൈറ്റാനിക്കിന്റെ സംഗീത സംവിധായകന്‍ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു

കാലിഫോര്‍ണിയ: ടൈറ്റാനിക് എന്ന വിഖ്യാത ചിത്രത്തിന്റെ സംഗീത സംവിധായകനും ഓസ്‌കാര്‍ പുരസ്‌കാര ജേതാവുമായ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു.
ഹോണര്‍ പറത്തിയ വിമാനം കാലിഫോര്‍ണിയയില്‍ അപകടത്തില്‍ പെടുകയായിരുന്നു. മികച്ച പൈലറ്റായിരുന്നു. സിംഗിള്‍ എഞ്ചിന്‍ എസ് 312 വിമാനം പറത്തുന്നതിനിടെയാണ് അപകടം.
രണ്ട് ഓസ്‌കാറുകളും രണ്ട് ഗോള്‍ഡന്‍ ഗേ്‌ളാബ് പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. പത്തു തവണ അക്കാദമി അവാര്‍ഡ് പട്ടികയില്‍ ഇടംപിടിച്ച ഹോണര്‍ ടൈറ്റാനിക്ക് എന്ന ലോക ക്‌ളാസിക്കിന് നല്‍കിയ സംഗീതം അദ്ദേഹത്തിന് ലോകമെമ്പാടും ആരാധകരെ നല്‍കി. ടൈറ്റാനിക്കിന് രണ്ട് ഓസ്‌കാര്‍ അവാര്‍ഡുകളാണ് അദ്ദേഹത്തെ തേടിയെത്തിയത്.
നിരവധി ചെറു വിമാനങ്ങളുടെ ഉടമയുമാണ് ഹോണര്‍

Scroll To Top