Sunday December 04, 2016
Latest Updates

ടൈം മാഗസിന്‍ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം: മോഡിയും കേജ്രിവാളും ഇഞ്ചോടിഞ്ച് പോരാട്ടം

ടൈം മാഗസിന്‍ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം: മോഡിയും കേജ്രിവാളും ഇഞ്ചോടിഞ്ച് പോരാട്ടം

ന്യുയോര്‍ക്ക്: ടൈം മാഗസിന്റെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരത്തിനായി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളും തമ്മില്‍ കടുത്ത പോരാട്ടം. ടൈം മാഗസിന്‍ പെഴസാന്‍ ഓഫ് ദി ഇയര്‍ ഈ മാസം 23 ന് പ്രഖ്യാപിക്കാനിരിക്കെ മോഡിയെ പിന്തള്ളി കേജ്രിവാള്‍ ഒന്നാമത് എത്തി. ഈ മാസം 22 ന് വോട്ടിംഗ് അവസാനിക്കും.

വോട്ടെടുപ്പ് തുടങ്ങിയ ആദ്യ ഘട്ടത്തില്‍ മോഡി ബഹുദൂരം മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് കേജ്രിവാള്‍ മോഡിയെ പിന്തള്ളി മുന്നിലെത്തി. ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടെയുള്ള പ്രമുഖരെ പിന്തള്ളിയാണ് കേജ്രിവാള്‍ മുന്നിലെത്തിയത്. ഇന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പട്ടികയിലുണ്ട്. ഒന്നാം സ്ഥാനത്തിനായി മോഡിയും കേജ്രിവാളും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. പട്ടികയിലെ ബാക്കിയുള്ള പേരുകാര്‍ അപ്രസക്തരായ സ്ഥിതിയാണ്.

അബ്ദുല്ല ഗുല്‍, ബശ്ശാറുല്‍ അസദ്, ഈജിപ്ത് പ്രസിഡന്റ് അല്‍ സീസി, ബില്‍ ഗേറ്റ്‌സ്, കിം ജോങ് ഉന്‍, വ്‌ലാദ്!മിര്‍ പുടിന്‍  തുടങ്ങിയവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖര്‍.

Scroll To Top