Sunday December 04, 2016
Latest Updates

ടൈം മാഗസിന്‍ പേഴ്‌സന്‍ ഓഫ് ദി ഇയര്‍: നരേന്ദ്ര മോഡി ജസ്റ്റിന്‍ ബീബറിനേക്കാള്‍ പിന്നിലായി; കേജ്രിവാള്‍ ഒന്നാംസ്ഥാനത്ത്

ടൈം മാഗസിന്‍ പേഴ്‌സന്‍ ഓഫ് ദി ഇയര്‍: നരേന്ദ്ര മോഡി ജസ്റ്റിന്‍ ബീബറിനേക്കാള്‍ പിന്നിലായി; കേജ്രിവാള്‍ ഒന്നാംസ്ഥാനത്ത്

ന്യുയോര്‍ക്ക്: ടൈം മാഗസിന്റെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാര നിര്‍ണ്ണയത്തിനുള്ള വോട്ടിംഗ് അന്തിമഘട്ടത്തിലേക്ക്. വോട്ടിംഗ് അവസാന ദിവസങ്ങളിലേക്ക് എത്തിയതോടെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി ബ്രിട്ടീഷ് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറിനേക്കാള്‍ പിന്നിലായി. വോട്ടിങ്ങിന്റെ ആദ്യ ദിനങ്ങളില്‍ മുന്നിലായിരുന്ന മോഡി അരവിന്ദ് കേജ്രിവാള്‍ മുന്നിലെത്തിയതോടെയാണ് പിന്തള്ളപ്പെട്ടത്. വോട്ടിംഗ് അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ കേജ്രിവാളാണ് ഒന്നാംസ്ഥാനത്ത്.

ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടെയുള്ള പ്രമുഖരെ ബഹുദൂരം പിന്നിലാക്കിയാണ് കേജ്രിവാള്‍ മുന്നിലെത്തിയത്. ഏപ്രില്‍ 24 നാണ് പുരസ്‌ക്കാര പ്രഖ്യാപനം. മോഡിക്ക് ലഭിച്ച വോട്ടുകളില്‍ ഭൂരിപക്ഷവും നെഗറ്റീവ് വോട്ടുകളാണ്. ഒരാള്‍ക്ക് യെസ് വോട്ടും നോ വോട്ടും ചെയ്യാന്‍ അവസരമുണ്ട്. മോഡിയുടെ പേരിനു നേരെ പോള്‍ ചെയ്യപ്പെട്ട വോട്ടുകളില്‍ ഭൂരിപക്ഷവും നോ വോട്ട് അഥവാ നെഗറ്റീവ് വോട്ടുകളാണ്. അതേസമയം ബീബര്‍ക്ക് മോഡിയേക്കാള്‍ കൂടുതല്‍ അനുകൂല വോട്ടുകള്‍ ലഭിച്ചു.

ഞായറാഴ്ച വൈകുന്നേരം വരെയുള്ള കണക്കുകള്‍ പ്രകാരം കേജ്രിവാളിന് ലഭിച്ച 87 ശതമാനം വോട്ടുകളും അനുകൂല വോട്ടുകളാണ്. 13 ശതമാനം പേര്‍ മാത്രമാണ് കേജ്രിവാളിന് എതിരെ നെഗറ്റീവ് വോട്ട് ചെയ്തത്. 130,000 പേരാണ് കേജ്രിവാളിനെ അനുകൂലിച്ചും എതിര്‍ത്തും വോട്ട് ചെയ്തിരിക്കുന്നത്. മോഡിയുടെ പേരിനു നേരെ 60,000 പേര്‍ വോട്ട് ചെയ്തു. ഇതില്‍ 62 ശതമാനം പേരും നെഗറ്റീവ് വോട്ടാണ് ചെയ്തത്. 38 ശതമാനം പേര്‍ മാത്രമാണ് മോഡിയെ അനുകൂലിക്കുന്നത്. ലോകത്തെ പ്രമുഖ നേതാക്കളായ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, ദക്ഷിണ കൊറിയന്‍ നേതാവ് കിം ജോങ്ങ്, ചൈനീസ് പ്രസിഡന്റ് സി ജിങ്ങ്പിംഗ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് തുടങ്ങിയവരും പട്ടികയിലുണ്ട്.

Scroll To Top