Wednesday December 07, 2016
Latest Updates

ടൈം മാഗസിന്റെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം അരവിന്ദ് കേജ്രിവാളിന്

ടൈം മാഗസിന്റെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം അരവിന്ദ് കേജ്രിവാളിന്

ന്യുയോര്‍ക്ക്: ടൈം മാഗസിന്റെ ഈ വര്‍ഷത്തെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം അരവിന്ദ് കെജ്രിവാളിന്. 22 നാണ് വോടിംഗ് അവസാനിച്ചത്. ഇന്നലെ വൈകിട്ട് പുരസ്‌കാരം പ്രഖ്യാപിച്ചു. മാര്‍പാപ്പ ഉള്‍പ്പെടെ നൂറു പ്രമുഖരുടെ പട്ടികയിലാണ് കേജ്രിവാള്‍ ഒന്നാമത് എത്തിയത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി രണ്ടാമത് എത്തി. അവസാന ഘട്ടത്തില്‍ മോഡിയും കേജ്രിവാലും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. വോട്ടിംഗ് തുടങ്ങിയ ആദ്യഘട്ടത്തില്‍ ബഹുദൂരം മുന്നില്‍ നിന്ന മോഡിയെ വളരെ പെട്ടന്ന് തന്നെ കേജ്രിവാള്‍ പിന്നിലാക്കി.

അമേരിക്കന്‍ പോപ്പ് ഗായിക കാറ്റി പെറിയാണ് മൂന്നാം സ്ഥാനത്ത്. വോട്ടിങ്ങില്‍ ഏറ്റവുമധികം നിഷേധ വോട്ടുകള്‍ ലഭിച്ചതും നരേന്ദ്ര മോഡിക്കായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ പട്ടികയില്‍ ഇരുപത്തഞ്ചാം സ്ഥാനത്താണ്. 261,114 അനുകൂല വോട്ടുകള്‍ കേജ്രിവാളിനു ലഭിച്ചു. മോഡിക്ക് 164,572 വോട്ടുകളെ നേടാനായുള്ളൂ. അതേസമയം മോഡിക്ക് എതിരായി  166,260 നിഷേധ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടു. കൃത്രിമമായി വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ ചിലരുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായി എന്നാല്‍ ശരിയായി പോള്‍ ചെയ്യപ്പെട്ട വോട്ടുകള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ എന്ന് ടൈം മാഗസിന്‍ അധികൃതര്‍ പറഞ്ഞു.

പാകിസ്ഥാനി വിദ്യാഭ്യാസ പ്രവര്‍ത്തക മലാല, ബ്രിട്ടീഷ് പോപ് ഗായകരായ റിഹാന, ജസ്റ്റിന്‍ ബീബര്‍, ഹോളിവുഡ് നടി മെറില്‍ സ്ട്രിപ്, കായിക താരങ്ങളായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, സെറീന വില്യംസ്, മിഷേല്‍ ഒബാമ, ദക്ഷിണ കൊറിയന്‍ നേതാവ് കിം ജോങ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് തുടങ്ങിയ പ്രമുഖര്‍ പട്ടികയിലുണ്ടായിരുന്നു.

Scroll To Top