Wednesday December 07, 2016
Latest Updates

ടൈം മാഗസിന്റെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം: നരേന്ദ്ര മോഡി ഒന്നാമത്

ടൈം മാഗസിന്റെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം: നരേന്ദ്ര മോഡി ഒന്നാമത്

ന്യുയോര്‍ക്ക്: ടൈം മാഗസിന്റെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരത്തിനുള്ള വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒന്നാമത്. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മോഡി 16.2 ശതമാനം വോട്ട് നേടി ഒന്നാമത് എത്തി. ഫെര്‍ഗൂസനില്‍ കറുത്ത വര്‍ഗക്കാരനെ വെടി വച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധിക്കുന്നവരാണ് രണ്ടാം സ്ഥാനത്ത്. ഫെര്‍ഗൂസന്‍ പ്രതിഷേധക്കാര്‍ക്ക് 9.2 ശതമാനം വോട്ട് ലഭിച്ചു. ഓണ്‍ലൈന്‍ വോട്ടെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും.

നല്ലതും ചീത്തയുമായ വാര്‍ത്തയിലൂടെ വാര്‍ത്തയില്‍ ഇടം നേടിയ വ്യക്തികളെയാണ് ടൈം മാഗസിന്‍ പേഴ്‌സന്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുക്കുന്നത്. ടൈം മാഗസിന്റെ പത്രാധിപ സമിതിയിയാണ് അന്തിമ വിജയിയെ തെരഞ്ഞെടുക്കുന്നത്. 1927 മുതല്‍ നല്‍കി വരുന്നതാണ് ടൈം മാഗസിന്റെ പേഴ്‌സ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം. മുന്‍ വര്‍ഷങ്ങളിലും മോഡിയെ പരിഗണിച്ചിരുന്നെങ്കിലും വോട്ടെടുപ്പില്‍ പിന്നിലായിപ്പോവുകയായിരുന്നു.

Scroll To Top