Wednesday December 07, 2016
Latest Updates

ടെസ്‌കോ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ രംഗത്തേക്കും; 305 യൂറോയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ ഈ വര്‍ഷം പുറത്തിറങ്ങും

ടെസ്‌കോ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ രംഗത്തേക്കും; 305 യൂറോയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ ഈ വര്‍ഷം പുറത്തിറങ്ങും

ഡബ്ലിന്‍: പ്രമുഖ  സൂപ്പര്‍ മാര്‍ക്കറ്റ്, ടെസ്‌കോയുടെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ടെസ്‌കോ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇറങ്ങും.

ഏകദേശം 250 പൌണ്ടിന് (305 യൂറോ) സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കാനാണ് ടെസ്‌കൊയുടെ പദ്ധതിയെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു’ ടെസ്‌കോ വക്താവ് അറിയിച്ചതാണ് ഇക്കാര്യം. 

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഒഎസിലാകും ടെസ്‌കോ സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുക. കഴിഞ്ഞ വര്‍ഷം ടെസ്‌കോ പുറത്തിറക്കിയ ഹഡില്‍ ടാബ്ലെറ്റ് വന്‍ വിജയമായതിനെ തുടര്‍ന്നാണ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും ടെസ്‌കോ വക്താവ് അറിയിച്ചു. ടെസ്‌കോ സേവനങ്ങള്‍ മുന്‍കൂര്‍ ഇന്‍സ്റ്റാള്‍ ചെയ്താകും ടെസ്‌കോ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തുക. 

കഴിഞ്ഞ വര്‍ഷം ടെസ്‌കോ പുറത്തിറക്കിയ ഹഡില്‍ ടാബ്ലെറ്റ് 500,000 എണ്ണം വിറ്റഴിച്ചിരുന്നു. ഇതിന്റെ രണ്ടാം പതിപ്പ് ഈ വര്‍ഷം വിപണിയില്‍ ഇറങ്ങും. ഇതിനൊപ്പമാകും സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇറക്കുന്നത്. 

Scroll To Top