Monday December 05, 2016
Latest Updates

ടെസ്‌കോ തന്നെ ഒന്നാമന്‍,ഡണ്‍സിന്റെ ലാഭം 10 മില്ല്യന്‍

ടെസ്‌കോ തന്നെ ഒന്നാമന്‍,ഡണ്‍സിന്റെ ലാഭം 10 മില്ല്യന്‍

ഡബ്ലിന്‍ :ഐറിഷ് ഗ്രോസറി മാര്‍ക്കറ്റിംഗില്‍ ഒന്നാമനായി ടെസ്‌കോ വീണ്ടും. കാന്റര്‍ വേള്‍ഡ് പാനല്‍ ഗ്രൂപ്പ് നടത്തിയ കണക്കെടുപ്പിലാണ് ടെസ്‌കോ ഗ്രോസറി മാര്‍ക്കറ്റിംഗില്‍ ഒന്നാമനായി മാറിയത്.
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഡന്നസും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതായാണ് കണക്കുകള്‍.
26.8 ശതമാനം വളര്‍ച്ചയോടെ ടെസ്‌കോ മുന്നിലാണെങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.6 ശതമാനം ഷെയറുകളുടെ നഷ്ടമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതേസമയം ഡണ്‍സ് 3.3 ശതമാനം വര്‍ദ്ധിച്ചു. 22.1 ശതമാനമാണ് ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇത് 21.6 ശതമാനമായിരുന്നതായാണ് കണക്കുകള്‍ തെളിയിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ 28.12 യൂറോയില്‍ നിന്ന് 30.00 യൂറോയിലേക്കുള്ള വളര്‍ച്ചയാണ് ഡന്നസിന് കാണിക്കാനുള്ളത്. ഇതേ സമയം സൂപ്പര്‍വാല്യൂ സെയില്‍സിലെ വളര്‍ച്ച നിരക്ക് 1.8 ശതമാനം എന്ന് കണക്കാക്കുന്നു. ഷെയറുകളുടെ 19.7 ശതമാനം വര്‍ദ്ധനവും സൂപ്പര്‍വാലുല്യൂവിനുണ്ട്.
ടെസ്‌കോ പോലുള്ള വമ്പന്‍ കമ്പനികളുടെ വിജയത്തില്‍ ഡിസ്‌കൗണ്ട് റീടെയ്‌ലര്‍സും പങ്കുപറ്റുന്നുവെന്ന് കന്റാര്‍ വേള്‍ഡ് പാനലിന്റെ കമേഷ്യല്‍ ഡയറക്ടറായ ഡേവിഡ് ബെറി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 17 മില്ല്യണ്‍ യൂറോ നഷ്ടമായ ഡണ്‍സിന് ഈ വര്‍ഷം 10 മില്ല്യണ്‍ യൂറോയുടെ ലാഭക്കണക്കാണ് കാണിക്കാനുള്ളതെന്നും ബെറി കൂട്ടിച്ചേര്‍ത്തു.
ആല്‍ഡിയും ലിഡിലും വളര്‍ച്ചയുടെ പാതയില്‍ തന്നെയാണെന്ന് കണക്കുകള്‍ പറയുന്നു.കഴിഞ്ഞ 12 ആഴ്ച്ചകളായുള്ള ഗ്രോസറി മാര്‍ക്കറ്റിംഗ് 5.5 ശതമാനം എന്നതില്‍ നിന്ന് 4.8 ശതമാനം എന്ന കണക്കിലേക്ക് താഴോട്ടുപോവുകയാണ് ചെയ്തത് എന്നും കാന്റര്‍ വേള്‍ഡ് പാനല്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

Scroll To Top