Sunday December 04, 2016
Latest Updates

ടെസ്‌കോ ഇന്ത്യയിലേയ്ക്ക് ,പങ്കാളി ടാറ്റ ഗ്രൂപ്പ്

ടെസ്‌കോ ഇന്ത്യയിലേയ്ക്ക് ,പങ്കാളി ടാറ്റ ഗ്രൂപ്പ്

ഡബ്ലിന്‍ :വമ്പന്‍ റീടെയ്‌ലര്‍ ഗ്രൂപ്പായ ടെസ്‌കോ ഇന്ത്യയിലേക്കും. ആദ്യമായാണ് ഇന്ത്യയെ മുന്നില്‍കണ്ടുകൊണ്ട് ടെസ്‌കോ ഒരു ബിസിനസ് സംരംഭത്തിന് ഒരുങ്ങുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ വിദേശകമ്പനികളെ മള്‍ട്ടിബ്രാന്‍ഡ് റീടെയിലിനായി അനുമതി നല്‍കിയിട്ട് ഏതാണ്ട് ഒരു വര്‍ഷം ആവുന്ന വേളയിലാണ് ഇപ്പോള്‍ ടെസ്‌കോ ഇന്ത്യയില്‍ കടന്നുവരവ് അറിയിക്കുന്നത്.
80മില്ല്യന്‍ യൂറോയോളമാണ് ടെസ്‌കോ ഇതിനായി ചിലവഴിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

ഇന്ത്യന്‍ വ്യവസായ സ്ഥാപനമായ ടാറ്റ ഗ്രൂപ്പിന്റെ സ്റ്റാര്‍ ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റുമായി ചേര്‍ന്ന് 50ശതമാനം ഓഹരിയോടെയാണ് ടെസ്‌കോ ഇന്ത്യയില്‍ രംഗപ്രവേശനം ചെയ്യുക. കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി ആനന്ത് ശര്‍മ്മയാണ് ഇക്കാര്യം ഇപ്പോള്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.
ലോക വന്‍കിട റീടെയ്‌ലര്‍ കമ്പനിയായിരുന്ന വാള്‍മാര്‍ട്ടിനു ശേഷം ഇന്ത്യയില്‍ വ്യവസായം ലക്ഷ്യമിട്ടുകൊണ്ട് വന്നിരിക്കുകയാണ് ടെസ്‌കോ. ഭാരതി റീടെയ്‌ലറുമായി ഉണ്ടായിരുന്ന ആറുവര്‍ഷത്തെ പാര്‍ട്ണര്‍ഷിപ്പ് ബന്ധം ഉപേക്ഷിച്ച് ഇന്ത്യയിലെ വ്യവസായം മതിയാക്കിയാണ് വാള്‍മാര്‍ട്ട് തിരികെപ്പോയത്. ടെസ്‌കോ തിരഞ്ഞെടുത്ത പാര്‍ട്ണര്‍ ടാറ്റ ഗ്രൂപ്പ് ആണെന്നു മാത്രം.

Scroll To Top