Sunday December 04, 2016
Latest Updates

ടെസ്‌കോ അയര്‍ലണ്ടിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു

ടെസ്‌കോ അയര്‍ലണ്ടിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു

ഡബ്ലിന്‍: ബ്രിട്ടീഷ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഗലയായ ടെസ്‌കോ അയര്‍ലണ്ടിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു. മാനേജര്‍ തലത്തിലുള്ളവറെയാണ് വെട്ടിക്കുറയ്ക്കുന്നത്. 70 ഓളം പേരുടെ ജോലി നഷ്ടപ്പെടുമെന്നാണ് കണക്ക്. അതേസമയം ടെസ്‌കോ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ടെസ്‌കോ മാനേജ്‌മെന്റ് തൊഴിലാളികളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 

അധികമുള്ള ജീവനക്കാരോട് സ്വമേധയാ വിരമിക്കാനോ,വിരമിക്കാന്‍ താല്‍പ്പര്യമില്ലാത്ത ജീവനക്കാര്‍ക്ക് പാര്‍ട്ട് ടൈം ജോലിയിലേക്ക് മാറാനും കമ്പനി അനുമതി നല്‍കിയേക്കും. ടെസ്‌കോയ്ക്ക് അയര്‍ലണ്ടില്‍ 146 ബ്രാഞ്ചുകളും 15,000 ജീവനക്കാരുമുണ്ട്. 

Scroll To Top