Sunday December 11, 2016
Latest Updates

ടെസ്‌കോയില്‍ നിന്നും സാധനങ്ങള്‍ മോഷ്ട്ടിച്ച 22 വയസുകാരിയ്ക്ക് തല്‍ക്കാലം ജയില്‍ ശിക്ഷ വേണ്ടെന്ന് ജഡ്ജി 

ടെസ്‌കോയില്‍ നിന്നും സാധനങ്ങള്‍ മോഷ്ട്ടിച്ച 22 വയസുകാരിയ്ക്ക് തല്‍ക്കാലം ജയില്‍ ശിക്ഷ വേണ്ടെന്ന് ജഡ്ജി 

കോര്‍ക്ക്:കോര്‍ക്കിലെ മഹോന്‍ പോയിന്റിലെ ടെസ്‌കോയില്‍ നിന്നും 432 യൂറോയുടെ സാധനങ്ങള്‍ വാങ്ങി പണം കൊടുക്കാതെ കടന്നു കളയാന്‍ ശ്രമിച്ച രണ്ടു മക്കളുടെ അമ്മയായ 22 കാരി യുവതിയെ കോടതി താല്ക്കാലികമായി തടവ് ശിക്ഷയില്‍ നിന്നും ഒഴിവാക്കി.

കഴിഞ്ഞ ഓഗസ്റ്റ് 11 നായിരുന്നു സംഭവം.വീട്ടിലേയ്ക്കുള്ള ഉപഭോക്തൃ സാധനങ്ങള്‍ മാത്രമാണ് ബ്ലാക്പൂളില്‍ താമസിക്കുന്ന നോറ മക്‌ഡോണ എന്ന യുവതി തിരഞ്ഞെടുത്തത്.റ്റില്‍ പോയിന്റിനെ ശ്രദ്ധിക്കാതെ കടയ്ക്ക് വെളിയിലേയ്ക്ക് പോയ സ്ത്രീയെ സെക്യൂരിറ്റി തടയുകയായിരുന്നു.തന്റെ കൈവശം പണം ഇല്ലെന്നും സാധനങ്ങള്‍ തനിക്കും മക്കള്‍ക്കും ആവശ്യമുണ്ട് എന്നുമായിരുന്നു നോറോയുടെ പ്രതീകരണം.

ഗാര്‍ഡ വന്ന് നോറയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയിയെങ്കിലും പിന്നീടു ജാമ്യത്തില്‍ വിട്ടു.ഇന്നലെ കോര്‍ക്ക് ജില്ലാ കോടതിയില്‍ നടന്ന വിചാരണയില്‍ കുറ്റം സമ്മതിച്ച നോറയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ തന്റെ കക്ഷി മാനസിക സമ്മര്‍ദത്തിനു മരുന്നു കഴിക്കുന്ന ആളാണെന്നും മരുന്നിന്റെ പാര്‍ശ്വഫലമായി പറ്റിപ്പോയ തെറ്റായിരുന്നു എന്നും കോടതിയോട് പറഞ്ഞു.

അഭിഭാഷകന്റെ വാദം കേട്ട ജഡ്ജി , നോറ ജയില്‍ ശിക്ഷ അര്ഹിക്കുന്ന കുറ്റമാണ് ചെയ്തതെങ്കിലും,പക്ഷെ അവളുടെ രണ്ടു പിഞ്ചു മക്കളുടെ ഭാവിയോര്‍ത്തും ക്രിസ്തുമസ് വരുന്നത് പ്രമാണിച്ചും തല്ക്കാലം ജയിലേയ്ക്ക് അയയ്ക്കുന്നില്ലെന്നും അവളെ പ്രബെഷനില്‍ വിടാനും നിര്‍ദേശിച്ചു.ഡിസംബര്‍ 16 നു പ്രബേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജഡ്ജി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്

Scroll To Top