Sunday December 04, 2016
Latest Updates

ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ പിന്നിലായി; ട്വന്റി 20 റാങ്കിംഗില്‍ ഒന്നാം റാങ്ക് തിരികെ പിടിച്ചു

ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ പിന്നിലായി; ട്വന്റി 20 റാങ്കിംഗില്‍ ഒന്നാം റാങ്ക് തിരികെ പിടിച്ചു

സീസണിലെ തുടര്‍ച്ചയായ ടെസ്റ്റ് പരാജയങ്ങളെ തുടര്‍ന്ന് ഇന്ത്യ ടെസ്റ്റ് റാങ്കിംഗില്‍ പിന്നിലായി. ഐസിസിയുടെ പുതിയ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത് ആയിരുന്ന അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് പരമ്പരകളില്‍ ഇന്ത്യ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയിരുന്നു ഇതേ തുടര്‍ന്നാണ് ഇന്ത്യയുടെ റാങ്കിംഗില്‍ പിന്നിലായത്.

പുതിയ പട്ടികയില്‍ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. പത്ത് പോയിന്റുകള്‍ നഷ്ടമായതോടെയാണ് ഇന്ത്യയുടെ റാങ്കിംഗ് അഞ്ചാം സ്ഥാനത്തേക്ക് ആയത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നീ ടീമുകള്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് റാങ്കുകള്‍ നേടി.

അതേസമയം ഏകദിന റാങ്കിംഗില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ഓസ്‌ട്രേലിയയാണ് ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനത്ത്. 2008 ന് ശേഷം ഇത് ആദ്യമായാണ് ഓസ്‌ട്രേലിയ ടെസ്റ്റ്, ഏകദിന റാങ്കിംഗുകളില്‍ ഒന്നാം സ്ഥാനത്ത് തിരികെ എത്തുന്നത്.

അതേസമയം 20 ട്വന്റി റാങ്കിംഗില്‍ ഇന്ത്യ ഒന്നാം റാങ്ക് തിരികെ പിടിച്ചു. ട്വന്റി 20 യില്‍ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് ഇന്ത്യ ഒന്നാം റാങ്ക് തിരികെ പിടിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യ ട്വന്റെി 20 യില്‍ ഒരു കളി മാത്രമാണ് പരാജയപ്പെട്ടത് അതും ട്വന്റെി 20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയോട്. എന്നാല്‍ ശ്രീലങ്ക നാല് കളികളില്‍ പരാജയപ്പെട്ടിരുന്നു. ഇതാണ് ഇന്ത്യയ്ക്ക് റാങ്കിംഗ് മെച്ചപ്പെടുത്താന്‍ സഹായകമായത്.

ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ പൂജാരം എട്ടാം സ്ഥാനവും കോഹ്ലി പത്താം സ്ഥാനവും നേടി. പൂജാരയും, കോഹ്ലിയും മാത്രമാണ് ആദ്യ പത്തില്‍ ഇടം നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സാണ് ഒന്നാമത്. ബൌളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ആര്‍ അശ്വിന്‍ ഒന്പതാം സ്ഥാനം നേടി.

Scroll To Top