Friday December 02, 2016
Latest Updates

ടൂറിസ്റ്റുകള്‍ക്കായി പുതിയ പദ്ധതി:അയര്‍ലണ്ടിനും യൂ കെ യ്ക്കും ഒറ്റ വിസ

ടൂറിസ്റ്റുകള്‍ക്കായി പുതിയ പദ്ധതി:അയര്‍ലണ്ടിനും യൂ കെ യ്ക്കും ഒറ്റ വിസ

ഡബ്ലിന്‍ :വിനോദ സഞ്ചാരികള്‍ക്ക് ഇനി സന്തോഷിക്കാം. ബ്രിട്ടീഷ് വിസ കൈയ്യിലുണ്ടെങ്കില്‍ അയര്‍ലണ്ട് കൂടി സഞ്ചരിക്കാന്‍ പ്രത്യേക വിസയുടെ ആവശ്യമില്ലെന്ന തീരുമാനം നിലവില്‍ വരാന്‍ പോവുകയാണ്.
ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യക്കാര്‍ക്കും മറ്റു ദൂരദേശത്തുള്ളവര്‍ക്കും ഇനി ബ്രിട്ടനിലേക്കും അയര്‍ലണ്ടിലേക്കും സഞ്ചാരത്തിനായി വേറെ വേറെ വിസയുടെ ആവശ്യമില്ല. ബ്രിട്ടീഷ് ഐറിഷ് സര്‍ക്കാരുകള്‍ ചേര്‍ന്നെടുത്ത ഒരു തീരുമാനമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്.

വിസ വെയ്‌വര്‍ പ്രോഗ്രാമിനെക്കാള്‍ വളരെ മികച്ച ഒരു പദ്ധതിയാണ് തുടക്കം കുറിക്കപ്പെടാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇയു രാജ്യങ്ങള്‍ക്ക് വെളിയിലുള്ള 16റോളം രാജ്യങ്ങളിലുള്ളവര്‍ക്കാണ് വിസ വെയ്‌വര്‍ പ്രോഗ്രാം അനുസരിച്ച് ഇത്തരത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇപ്പോഴത്തെ സ്‌കീം അനുസരിച്ച് ഇയു രാജ്യങ്ങള്‍ക്കു പുറമെയുള്ള ഏതു രാജ്യക്കാര്‍ക്കും അയര്‍ലണ്ടിലും ബ്രിട്ടനിലും ഒറ്റവിസ സൗകര്യത്തില്‍ യാത്ര ചെയ്യാം. 2016 ഒക്ടോബര്‍ വരെയായിരിക്കും ഇതിന്റെ കാലാവധി.

അയര്‍ലണ്ടിലും ബ്രിട്ടനിലും സഞ്ചാരികള്‍ അധികവും കാണാനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍ ആണ് ഈ ഡീലില്‍ യൂറോപ്യന്‍യൂനിയന് പുറത്തുനിന്നെത്തുന്ന സഞ്ചാരികള്‍ക്കായി ചേര്‍ത്തിരിക്കുന്നത്. ഈ വേനലോടെ തന്നെ പുതിയ സ്‌കീം അനുസരിച്ചുള്ള യാത്രാ സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്ക് ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുവഴി ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് എത്തുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും അയര്‍ലണ്ടിലും ബ്രിട്ടനിലും ഒറ്റ വിസയുടെ സഹായത്തോടെ സഞ്ചരിക്കാം.

പുതിയ പദ്ധതി തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ജോലികള്‍ അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിയമപരമായ കാര്യങ്ങള്‍ അതിന്റെ മുറയ്ക്ക് തന്നെ നടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിക്കുന്നു.
പുതിയ സ്‌കീം അനുസരിച്ച് രാജ്യം ആദ്യം സ്വീഗതം ചെയ്തിരിക്കുന്നത് ഇന്ത്യക്കാരായ സഞ്ചാരികളെയും ചൈനീസ് സഞ്ചാരികളെയുമാണ്. ഈ സ്‌കീമില്‍ മുന്‍ഗണന ഇന്ത്യയ്ക്കും ചൈനയ്ക്കും തന്നെയാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
പുതിയ സ്‌കീം അയര്‍ലണ്ടിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായകമാകും എന്നാണ് ഗതാഗത വകുപ്പ് മന്ത്രി ലീയോ വരേദ്കര്‍ അഭിപ്രായപ്പെട്ടത്

Scroll To Top