Monday December 05, 2016
Latest Updates

ടൂറിസ്റ്റുകളുടെ ലക്ഷ്യം ഐറിഷ് പബ്ബുകള്‍ ?

ടൂറിസ്റ്റുകളുടെ ലക്ഷ്യം ഐറിഷ് പബ്ബുകള്‍ ?

ഡബ്ലിന്‍: അയര്‍ലണ്ടിലേക്ക് വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മുഖ്യഘടകം എന്തെന്ന് ചോദിച്ചാല്‍ രാജ്യത്തിന്റെ പ്രകൃതി ഭംഗിയും ചരിത്ര പ്രാധാന്യമുള്ള ടൂറിസം കേന്ദ്രങ്ങളും എന്നാകും ഉത്തരം. എന്നാല്‍ പലരും കരുതുന്നത് പോലെ അയര്‍ലണ്ടിലേക്ക് വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മുഖ്യഘടകം ഇതൊന്നുമല്ലയെന്നാണ് പഠനം. അയര്‍ലണ്ടിലെ പബ്ബുകളില്‍ ആകൃഷ്ടരായാണ് ഭൂരിപക്ഷം സഞ്ചാരികളും രാജ്യം സന്ദര്‍ശിക്കാന്‍ എത്തുന്നതത്രേ. അയര്‍ലണ്ടില്‍ എത്തുന്ന അഞ്ചില്‍ നാല് സഞ്ചാരികളും രാജ്യത്തെ പബ്ബുകളാണ് തങ്ങളെ ഇങ്ങോട്ടേയ്ക്ക് ആകര്‍ഷിച്ചതെന്ന് ആകര്‍ഷിച്ചതെന്ന് ഒരു സര്‍വെയില്‍ അഭിപ്രായപ്പെട്ടു. 

അയര്‍ലണ്ട് സന്ദര്‍ശിക്കാനുള്ള മുഖ്യകാരണം രാജ്യത്തെ പബ്ബുകളാണെന്ന് വിദേശ സന്ദര്‍ശകരില്‍ 80 ശതമാനവും അഭിപ്രായപ്പെട്ടു. ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലാണ് ഈ സര്‍വേ ഫലം വെളിപ്പെടുത്തിയിരിക്കുന്നത്. ടൂറിസം വികസനത്തില്‍ മദ്യ വ്യവസായത്തിന്റെ പങ്ക് എന്നാ പേരിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അയര്‍ലണ്ടിലെ ഏറ്റവും തിരക്കേറിയ പബ്ബുകളില്‍ ഒന്നായ ഗിന്നസ് സ്റ്റോര്‍ഹൌസിലേക്ക് കഴിഞ്ഞ വര്‍ഷം 1.2 മില്യന്‍ സന്ദര്‍ശകരാണ് എത്തിയത്. ഇതില്‍ 93 ശതമാനം പേരും വിദേശികളായിരുന്നു. 

ഈ സാഹചര്യത്തില്‍ അയര്‍ലണ്ടിലെ പബ്ബ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് ഐറിഷ് ടൂറിസ്റ്റ് ഇന്‍ഡസ്ട്രി കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ പോള്‍ കാര്‍ത്തി പറയുന്നു.എന്നാല്‍ കുടിയന്മാരെയും പബ്ബുകളെയും പ്രോത്സാഹിപ്പിക്കാനുള്ള ഓരോരോ അടവുകളാണ് ഇതൊക്കെയെന്നാണ് അയര്‍ലണ്ടിലെ മദ്യവിരുദ്ധര്‍ ആരോപിക്കുന്നത്.അയര്‍ലണ്ടിലെ 53 ശതമാനം ജനങ്ങളും മദ്യപിക്കുന്നവരല്ലെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു 

Scroll To Top