Saturday December 10, 2016
Latest Updates

ടീമിലില്ലെങ്കിലും സഞ്ജു കളിച്ചു; പകരക്കാരനായി

ടീമിലില്ലെങ്കിലും സഞ്ജു കളിച്ചു; പകരക്കാരനായി

ലണ്ടന്‍: മലയാളി താരം സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി. ഇന്നലെ നടന്ന നോട്ടിംഗ്ഹാം ഏകദിനത്തില്‍ സഞ്ജു അവസാന ഇളവില്‍ ഇല്ലായിരുന്നെങ്കിലും പകരക്കാരനായാണ് സഞ്ജു കളത്തില്‍ ഇറങ്ങിയത്.ആതിഥേയരുടെ ഇന്നിങ്ങ്‌സിന്റെ പകുതിയിലധികം സമയത്ത് സഞ്ജു ഫീല്‍ഡിങ്ങില്‍ ഗ്രൌണ്ടിലുണ്ടായിരുന്നു. മിഡ് ഓണ്‍, തേര്‍ഡ് മാന്‍, ഫൈന്‍ ലെഗ് പൊസിഷനുകളിലായിരുന്നു സഞ്ജു ഫീല്‍ഡ് ചെയ്തത്.

സഞ്ജുവിന്റെ ഒരു മികച്ച ഫീല്‍ഡിങ്ങ് പ്രകടനത്തിന് ഉപനായകന്‍ വിരാട് കോഹ്ലി കോകൊടുത്ത് അഭിനന്ദിക്കുകയും ചെയ്തു. രോഹിത് ശര്‍മ പരുക്കേറ്റ് മടങ്ങിയതോടെ നാലാം നമ്പരില്‍ നിന്ന് അജിങ്ക്യ രഹാനെ ഓപ്പണിങ്ങിലേക്ക് മാറി. രഹാന മാറിയ ഒഴിവില്‍ നാലാം നമ്പരില്‍ സഞ്ജുവിനോ അമ്പാട്ടി റായിഡുവിനോ അവസരം ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഒടുവില്‍ അമ്പാട്ടി റായിഡുവിനു നറുക്ക് വീണു.

രണ്ട് ഏകദിന മല്‍സരങ്ങളും ഒരു ട്വന്റി20യുമാണ് ഇനി പരമ്പരയില്‍ ബാക്കിയുള്ളത്. രണ്ട് ഏകദിനങ്ങള്‍ ജയിച്ചു മുന്നിലെത്തിയ ഇന്ത്യ അടുത്ത മല്‍സരം കൂടി ജയിച്ചു പരമ്പര നേടിയാല്‍ അവസാന മല്‍സരത്തില്‍ സഞക്കജുവിന് അവസരം ലഭിച്ചേക്കും. അല്ലെങ്കില്‍ അവസാന ട്വന്റി ട്വന്റി മത്സരത്തില്‍ എങ്കിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മലയാളി താരം.

Scroll To Top