Sunday December 11, 2016
Latest Updates

ടി പി വധം; പ്രതികള്‍ക്കുവേണ്ടി സഭയില്‍ ശബ്ദമുയര്‍ത്തിയ പാര്‍ട്ടിക്കെതിരെ വി എസ്

ടി പി വധം; പ്രതികള്‍ക്കുവേണ്ടി സഭയില്‍ ശബ്ദമുയര്‍ത്തിയ പാര്‍ട്ടിക്കെതിരെ വി എസ്

തിരുവനന്തപുരം വി എസിന് അങ്ങനെയാണ്, സത്യങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കണം. അത് സ്വന്തം പാര്‍ട്ടിക്ക് എതിരാണെങ്കില്‍ പ്രത്യേകിച്ചും. അതിന് ഒരു വഴി പാര്‍ട്ടി അടച്ചാല്‍ വി എസ് മറുവഴി തേടും. ടി പി വധത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വിധവ കെ കെ രമ നടത്തുന്ന നിരാഹാരസമരത്തെ ന്യായീകരിക്കുകയും സര്‍വ്വ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്ത വി എസിന് പാര്‍ട്ടി ശക്തമായ താക്കീത് നല്‍കുകയും പ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തത് രണ്ടു ദിവസം മുമ്പാണ്.

മൌനിയായി പാര്‍ട്ടിക്ക് വിധേയത്വം കാണിച്ച വി എസ് പക്ഷേ ഇന്ന് നിയമസഭയില്‍ വീണ്ടും പാര്‍ട്ടിക്കെതിരെ രംഗത്തു വന്നു. ടി പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ അക്രമിക്കപ്പെട്ട വിഷയം ചോദ്യം ചെയ്തു കൊണ്ട് അടിയന്തര പ്രമേയം തയ്യാറാക്കി കാത്തിരിക്കുകയായിരുന്നു പാര്‍ട്ടി. സഭ തുടങ്ങി അധികം കഴിയം മുമ്പേ കെ രാധാകൃഷ്ണന്‍ പ്രമേയം അവതരിപ്പിക്കാന്‍ സര്‍വ്വ തയ്യാറെടുപ്പും നടത്തിയിരുന്നു. പക്ഷേ അത് അടിയന്തിര പ്രമേയമായി അവതരിപ്പിക്കരുതെന്ന് വി എസ് കടുത്ത ഭാഷയില്‍ പറഞ്ഞു.

കെകെ രമ നിരാഹാര സമരം നടത്തുമ്പോള്‍ പാര്‍ട്ടി പ്രതികള്‍ക്ക് വേണ്ടി വാദിക്കുന്നത് ക്ഷീണം ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം ഒന്നു കൂടെ രമയുടെ നിരാഹാരത്തോട് തനിക്കുള്ള നിലപാട് പാര്‍ട്ടിയെ അറിയിക്കകയായിരുന്നു.

വി എസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അടിയന്തര പ്രമേയം തത്കാലം സബ്മിഷനായി അവതരിപ്പിച്ച് പ്രതിപക്ഷത്തിന് തൃപ്തിയടയേണ്ടി വന്നു. പ്രതികള്‍ അക്രമിക്കപ്പെട്ടത് അടിയന്തര ചര്‍ച്ചയായി വരുമെന്ന് ആദ്യമേ കണക്കു കൂട്ടി മറുപടി തയ്യാറാക്കി വച്ചിരുന്ന ആഭ്യന്തര മന്ത്രിക്ക് കാര്യങ്ങള്! എളുപ്പമാവുകയും ചെയ്തു. കൊലയാളികള്‍ക്കു വേണ്ടിയാണ് പ്രതിപക്ഷം വാദിക്കുന്നതെന്ന ഭരണപക്ഷ എം എല്‍ എമാരുടെ പരാമര്‍ശം പ്രതിപക്ഷത്തെ ചൊടിപ്പിച്ച സഭയില്‍ പ്രതികള്‍ അപമര്യാദയായി പെരുമാറിയതിനാലാണ് പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നത് ആഭ്യന്തര മന്ത്രി മറുപടി പറഞ്ഞു.

Scroll To Top