Saturday December 03, 2016
Latest Updates

ടി പി വധം :കുഞ്ഞനന്തനും ,കൊടി സുനിയുമടക്കം 12 പേര്‍ കുറ്റക്കാര്‍:പി .മോഹനനടക്കം 24 പേരെ വെറുതേ വിട്ടു

ടി പി വധം :കുഞ്ഞനന്തനും ,കൊടി സുനിയുമടക്കം 12 പേര്‍ കുറ്റക്കാര്‍:പി .മോഹനനടക്കം 24 പേരെ വെറുതേ വിട്ടു

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ 15 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൊല നടത്തിയ എഴംഗ സംഘവും കുറ്റക്കാരാണെന്ന് കോടതി അംഗീകരിച്ചു. അതേ സമയം സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്‍, കെ.കെ.കൃഷ്ണന്‍, ജ്യോതിബാബു എന്നിവരെ വെറുതെ വിട്ടു.

എരഞ്ഞിപ്പാലം പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. ആര്‍.നാരായാണ പിഷാരടിയാണ് വിധി പുറപ്പെടുവിച്ചത്. പ്രതികള്‍ക്ക് നാളെ ശിക്ഷ വിധിക്കും.

സി.പി.എം ലോക്കല്‍ കമ്മറ്റി അംഗങ്ങളായ കെ.സി.രാമചന്ദ്രന്‍, പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരും എം.സി അനൂപ്, കൊടി സുനി, കിര്‍മാണി മനോജ്, രജീഷ്, മുഹമ്മദ് ഷാഫി, എസ്.സിജിത്ത്, കെ.ഷിനോജ് തുടങ്ങിയ കൊലയാളി സംഘവുമാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്

Scroll To Top