Saturday December 10, 2016
Latest Updates

ടിവി ലൈസന്‍സ് ഫീ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ ഗവണ്‍മെന്റ് നടപടി

ടിവി ലൈസന്‍സ് ഫീ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ ഗവണ്‍മെന്റ് നടപടി

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ടിവി ലൈസന്‍സ് ഫീസ് അടയ്ക്കാതെ ഗവണ്‍മെന്റിനെ പറ്റിക്കുന്ന ഉപഭോക്താക്കളെ പിടിക്കാന്‍ ഗവണ്‍മെന്റ് നടപടി ശക്തമാക്കി. ആകെ ഉപഭോക്താക്കളില്‍ 15 ശതമാനം പേര്‍ ലൈസന്‍സ് ഫീ അടയ്ക്കാതെ മുങ്ങി നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത് ആര്‍ടിഇ യ്ക്ക് പ്രതിവര്‍ഷം 25 മുതല്‍ 30 മില്യന്‍ യൂറോ വരെ നഷ്ടം വരുത്തുന്നതയാണ് റിപ്പോര്‍ട്ട്. ഇവരെ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് ഗവണ്‍മെന്റ് ശ്രമം.

ഇതിന്റെ ഭാഗമായി കേബിള്‍, സാറ്റലൈറ്റ് ടിവി സബ്‌സ്‌ക്രിപ്ഷന്‍ ഡാറ്റ ആക്‌സസ് ചെയ്യാന്‍ ആന്‍ പോസ്റ്റിന് അനുമതി നല്‍കും. ഫീസ് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവരെ കണ്ടെത്തുന്നതിനാണ് ഈ നടപടി. സ്‌കൈ, യുപിസി എന്നിവ ഉള്‍പ്പെടെയുള്ള സേവന ദാതാക്കളുടെ സബ്‌സ്‌ക്രിപ്ഷന്‍ ഡാറ്റയാണ് അന്‍ പോസ്റ്റിന് നല്‍കുക. കമ്മ്യൂണിക്കേഷന്‍സ് മന്ത്രി പാറ്റ് റാബിറ്റാണ് ഇത് സംബന്ധിച്ചനടപടികള്‍ ത്വരിത വേഗത്തിലാക്കിയത്. ടിവി ലൈസന്‍സ് ഫീ അടയ്ക്കാന്‍ ഒരുകൂട്ടം ഉപഭോക്താകള്‍ തയ്യാറാകാത്തത് ആര്‍ടിഇയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുകയാണെന്നു പാറ്റ് റാബിറ്റ് പറഞ്ഞു.

ലൈസന്‍സ് ഫീ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ആന്‍ പോസ്റ്റിന് അനുമതി നല്‍കുന്ന ബില്‍ ഈ വര്‍ഷം അവസാനം നിലവില്‍ വരുമെന്ന് പാറ്റ് റാബിറ്റ് വ്യക്തമാക്കി. അതേസമയം ആന്‍ പോസ്റ്റിന് വിവരങ്ങള്‍ നല്‍കില്ലെന്ന് യുപിസി പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്നത് തങ്ങളുടെ ഡാറ്റ പ്രൊട്ടക്ഷന്‍ നയത്തിന് വിരുദ്ധമാണെന്നും യുപിസി വക്താവ് അറിയിച്ചു

Scroll To Top