Friday December 09, 2016
Latest Updates

അമൃത റായിയുമായി അവിഹിതബന്ധമുണ്ടെന്ന് തുറന്ന് സമ്മതിച്ച് ദിഗ്വിജയ് സിംഗ്

അമൃത റായിയുമായി അവിഹിതബന്ധമുണ്ടെന്ന് തുറന്ന് സമ്മതിച്ച് ദിഗ്വിജയ് സിംഗ്

ന്യൂഡല്‍ഹി: പ്രശസ്ത ടിവി അവതാരക അമൃത റായിയുമായി തനിക്ക് ബന്ധമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. ഇത് ആദ്യമായാണ് ദിഗ്വിജയ് സിംഗ് ഇക്കാര്യം തുറന്നു സമ്മതിക്കുന്നത്. ദിഗ്വിജയ് സിംഗിന് അമൃത രായിയുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ കുറെ നാളുകളായി മാധ്യമങ്ങളിലെ ഗോസിപ്പ് കോളങ്ങളിലെ ചൂടുള്ള വാര്‍ത്തയായിരുന്നു. നേരത്തെ ദിഗ്വിജയ് സിംഗും അമൃത റായിയുമായുള്ള സ്വകാര്യ ചിത്രങ്ങളും മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കാതിരുന്ന ദിഗ്വിജയ് സിംഗ് ട്വിറ്ററിലൂടെയാണ് തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് തുറന്നു സമ്മതിച്ചത്.

രാജ്യസഭ ടിവിയിലെ പ്രശസ്ത ടിവി അവതാരകയാണ് അമൃത റായി. വിവാഹമോചിതയായ അമൃത സിംഗ് തനിക്ക് ദിഗ്വിജയ് സിംഗുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വിവാഹം കഴിക്കുമെന്നും നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ആനന്ദ് പ്രധാന്റെ ഭാര്യയായിരുന്നു അമൃത റായി.  ദിഗ്വിജയ് സിംഗിന്റെ ഭാര്യ ആഷ സിംഗ് ഈ വര്‍ഷം ഫെബ്രുവരിയില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു.

6844_digvijay-tweet

അതേസമയം ദിഗ്വിജയ് സിംഗിനെതിരെ ഈ വിവാഹേതര ബന്ധം ബിജെപി ആയുധമാക്കുമെന്നാണ് സൂചന. നേരത്തെ മോഡിയുടെ വിവാഹ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ നരേന്ദ്ര മോഡിക്കെതിരെ ഏറ്റവുമധികം വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവാണ് ദിഗ്വിജയ് സിംഗ്. അതുകൊണ്ട് തന്നെ തിരിച്ചടിക്കാന്‍ കിട്ടുന്ന അവസരം ബിജെപി പാഴാക്കില്ല.

Scroll To Top