Monday December 05, 2016
Latest Updates

ടിവിലൈസന്‍സ് അടച്ചില്ല: ഡബ്ലിനിലെ വൃദ്ധദമ്പതികള്‍ക്ക് ജയില്‍ശിക്ഷ

ടിവിലൈസന്‍സ് അടച്ചില്ല: ഡബ്ലിനിലെ വൃദ്ധദമ്പതികള്‍ക്ക് ജയില്‍ശിക്ഷ

ഡബ്ലിന്‍ :റ്റി വി ലൈസന്‍സ് അടയ്ക്കാഞ്ഞത് ഇത്ര വലിയ ഒരു പുലിവാലാകുമെന്ന് ആ വൃദ്ധ ദമ്പതികള്‍ കരുതിയതേയില്ല .ഒരു വര്‍ഷം അടയ്‌ക്കേണ്ട റ്റി വി ലൈസന്‍സ് ഫീസായ 160 യൂറോ പോലും കയ്യിലെടുക്കാന്‍ ഇല്ലാത്തപ്പോഴാണ് ഫീസ് അടക്കാത്തതിന്റെ പേരില്‍ ആളൊന്നുക്ക് 600 യൂറോ വീതം ഫൈന്‍ വന്നത് .

160 യൂറോ ഇല്ലാത്തവരുടെ പേരില്‍ എങ്ങനെയാണ് 1200 രൂപ അടയ്ക്കാന്‍ ഉണ്ടാവുന്നതെന്ന് ആരും വിചാരിച്ചതേയില്ല . രോഗപീഢ അനുഭവിക്കുന്ന റിട്ടയേര്‍ഡ് വൃദ്ധദമ്പതികള്‍ക്ക് ടിവിലൈസന്‍സ് അടക്കാത്തതിന്റെപേരില്‍ അരമണിക്കൂര്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത് അങ്ങനെയാണ് .

65കാരനായ ജോണ്‍ യങും ഭാര്യ 63കാരി ആഞ്ചലയ്ക്കുമാണ് വയസ്സുകാലത്ത് ഇത്തരത്തില്‍ ഒരു ജയില്‍വാസയോഗമുണ്ടായത്.

താലയിലെ കുഷ്‌തോണ്‍ പാര്‍ക്കിനടുത്ത് താമസിക്കുന്ന ഇവര്‍ താല ഗാര്‍ഡ സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാവുകയായിരുന്നു.
ഒരു കമ്മ്യൂണിറ്റി സര്‍ജന്റിന്റെ സഹായത്തോടെ ടാക്‌സിയിലാണ് ഇവരെ ഡൊകാസ് സെന്ററിലുള്ള മൗണ്ട്‌ജോയ് ജയിലില്‍ എത്തിച്ചത്.

ജയിലധികൃതര്‍ ഇവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി പെട്ടെന്നുതന്നെ വിട്ടയക്കുകയാണ് ചെയ്തത്. ഏതാണ്ട് അരമണിക്കൂര്‍ മാത്രമാണ് ആഞ്ചലയ്ക്ക് ജയിലിനുള്ളില്‍ നില്‍ക്കേണ്ടി വന്നുള്ളു. അധികൃതര്‍ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറിയതെന്ന് ആഞ്ചല പറഞ്ഞു. ടാക്‌സി കാശു നഷ്ടവും സമയനഷ്ടവും മാത്രമാണ് ഇതുകൊണ്ടുണ്ടായിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടിവി ലൈസന്‍സ് പ്രശ്‌നവുമായി ബന്ധപ്പെട്ട് അവസാന നോട്ടീസ് എന്ന നിലയില്‍ അവര്‍ക്ക് ഒരുമാസം മുന്‍പാണ് നോട്ടീസ് ലഭിച്ചതെന്ന് ജോണ്‍ യങ് പറഞ്ഞു.
കണ്ണിന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വൃദ്ധ ദമ്പതികള്‍ക്ക് സൗജന്യ ടിവി ലൈസന്‍സ് നല്‍കാനും ഉത്തരവായി. ദമ്പതികള്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത് 1200യൂറോ പിഴയടക്കാഞ്ഞതിനാലാണ്.

207യൂറോയാണ് ആഴ്ച്ച പെന്‍ഷനായി തനിക്ക് ലഭിക്കുന്നതെന്നും ഭാര്യയ്ക്ക് അത് 188 യൂറോ ആണെന്നും ചികിത്സാ ചിലവായാണ് ഇതുപയോഗിക്കാറെന്നും ജോണ്‍ പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ ജീവിക്കുന്ന തങ്ങള്‍ക്ക് 1200 യൂറോയുടെ അടവിനെക്കുറിച്ച് ചിന്തിക്കാന്‍ കൂടി പറ്റില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ അടവ് കൃത്യമാകുമായിരുന്നുവെന്നും ജോണ്‍ കൂട്ടിച്ചേര്‍ത്തു.

ഗാര്‍ഡ ഫൈന്‍ അടക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച്ച ഇവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, ഫൈന്‍ അടക്കാന്‍ നിവൃത്തിയില്ലെന്ന് പറഞ്ഞ ദമ്പതികളോട് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടു.

അവസാനനാളുകളില്‍ പണമില്ലാത്തതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കാനും യോഗമുണ്ടാവുമെന്ന് ആശ്വസിക്കുകയാണ് ദമ്പതികള്‍.

Scroll To Top