Sunday December 04, 2016
Latest Updates

ടിബിയ്ക്കും കുഷ്ഠരോഗത്തിനും ഇനി ഒറ്റ വാക്‌സിന്‍

ടിബിയ്ക്കും കുഷ്ഠരോഗത്തിനും ഇനി ഒറ്റ വാക്‌സിന്‍

ടിബിയ്ക്കും കുഷ്ഠരോഗത്തിനും ഇനി ഒറ്റ വാക്‌സിന്‍. ബാസിലെ കാല്‍മെറ്റെ ഗെരിന്‍ അഥവാ ബിസിജി വാക്‌സിനാണ് നിലവില്‍ രണ്ട് രോഗങ്ങള്‍ക്കും നല്‍കിവരുന്നത്. എന്നാല്‍ ടിബി, കുഷ്ടം എനീ രോഗങ്ങളില്‍ നിന്ന് ബിസിജി വാക്‌സിന്‍ ഭാഗിക പ്രതിരോധം മാത്രമേ നല്‍കുന്നുള്ളൂ എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കൂടുതല്‍ ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിക്കാന്‍ ഗവേഷകര്‍ തീരുമാനിച്ചത്.

ലോസാഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് കൂടുതല്‍ പ്രതിരോധ ശേഷിയുള്ള വാക്‌സിന്‍ വികസിപ്പിച്ചത്. ആര്‍ബിസിജി30 എന്നാണ് പുതിയതായി വികസിപ്പിച്ച വാക്‌സിന്റെ പേര്. ഇത് ടിബിക്കെതിരെയും കുഷ്ടരോഗത്തിനെതിരെയും കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. നിലവിലെ വാക്‌സിനും പുതിയ വാക്‌സിനും നല്കി മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയമായിരുന്നു. സമീപഭാവിയില്‍ തന്നെ ഇത് മനുഷ്യരിലും പ്രയോഗിച്ച് തുടങ്ങാന്‍ കഴിയുമെന്ന് ഗവേഷകര്‍ വ്യതമാക്കി.

Scroll To Top