Friday December 09, 2016
Latest Updates

ടിപ്പററിയില്‍ ജോലിയ്ക്കിടെ പരിക്കേറ്റ ഈജിപ്തുകാരന് 257,000യൂറോ നഷ്ട്ടപരിഹാരം

ടിപ്പററിയില്‍ ജോലിയ്ക്കിടെ പരിക്കേറ്റ ഈജിപ്തുകാരന് 257,000യൂറോ നഷ്ട്ടപരിഹാരം

ടിപ്പററി: ഇറച്ചിഫാക്ടറിയുടെ മെറ്റല്‍ കണ്‍വെയര്‍ ബെഞ്ച് തലയില്‍ വീണ് പരിക്കു പറ്റിയ ആള്‍ക്ക് നഷ്ടപരിഹാരമായി 257,000യൂറോ നല്‍കാന്‍ ഹൈക്കോടതി വിധിച്ചു. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ടിപ്പററിയിലെ കാഹിറിലുള്ള എഐബിപി ഇറച്ചി വ്യാപാര സ്ഥാപനത്തില്‍ വച്ച് അപകടം ഉണ്ടായത്.

2007 മെയ് 25നു നടന്ന അപകടത്തിലെ കമ്പനിയുടെ അപകട റിപ്പോര്‍ട്ടിംഗ് സിസ്റ്റത്തെ ജസ്റ്റിസ് ഇയാര്‍ഫ്‌ലെയ്ത്ത് ഒ’നെയ്ല്‍ വിമര്‍ശിച്ചു.
മെറ്റല്‍ കണ്‍വെയര്‍ ബെഞ്ച് നീക്കാന്‍ സഹായിക്കുന്നതിനിടെയാണ് ഹാനി ബോള്‍ എന്ന 49കാരന് അപകടം സംഭവിച്ചത്. അപകടത്തില്‍ ബോളിന്റെ തലയുടെ ഇടതു ഭാഗത്തിന് കാര്യമായ ക്ഷതം സംഭവിച്ചിരുന്നു എന്നാല്‍ കമ്പനി ഇത് കാര്യമായി പരിഗണിക്കാതിരിക്കുകയാണ് ചെയ്തതെന്നും ജഡ്ജ് ഒ’നെയ്ല്‍ പറഞ്ഞു.
ഈ സംഭവത്തോട് ഒരു തഴയപ്പെട്ട മനോഭാവമാണ് കമ്പനി മാനേജ്‌മെന്റ് കൈക്കൊണ്ടതെന്ന് ജഡ്ജ് കുറ്റപ്പെടുത്തി. ടിപ്പററിയിലെ കാഹിറിലുള്ള ബീച്ച് പാര്‍ക്ക് നിവാസിയായ ബോള്‍ തുടര്‍ന്ന് എഐബിപി കമ്പനിക്കെതിരെ നിയമനടപടിക്ക് മുതിരുകയായിരുന്നു.
എഐബിപി തനിക്ക് യോഗ്യമായ ജോലി അല്ല നല്‍കിയതെന്നും യഥാര്‍ത്ഥത്തിലുള്ള നിര്‍ദ്ദേശവും ട്രെയിനിംഗും നല്‍കാത്തതിനാലാണ് അപകടം സംഭവിച്ചതെന്നും ബോള്‍ പറഞ്ഞു.
10 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈജിപ്തുകാരനായ ബോള്‍ അയര്‍ലണ്ടില്‍ എത്തിയത്. ഈ ഫാക്ടറിയില്‍ ഉപയോഗിച്ചിരുന്ന കത്തികളും ട്രേകളും കഴുകി വൃത്തിയാക്കുക എന്നതായിരുന്നു ബോളിന് ആദ്യം ലഭിച്ച ജോലി. എന്നാല്‍ അയാളുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് അത് വളരെ താണ നിലവാരമുള്ള ജോലി ആയിരുന്നുവെന്നും എന്നാല്‍ അയാള്‍ തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ആ ജോലി ഏറ്റെടുക്കുകയാണുണ്ടായതെന്ന് ജഡ്ജ് ഒ’നെയ്ല്‍ പറഞ്ഞു.
അപകടം നടന്ന ദിവസം മറ്റൊരു സഹപ്രവര്‍ത്തകനെ സഹായിക്കാനുള്ള ചുമതല കൂടി ബോളിന് നല്‍കുകയായിരുന്നുവെന്നും ഇയാളെ സഹായിക്കാനായി കണ്‍വെയര്‍ ബെഞ്ച് നീക്കുന്‌ബോഴാണ് അപകടം സംഭവിച്ചതെന്നും ജഡ്ജ് പറഞ്ഞു.
ഉത്തരവാദിത്വത്തോടെ ജോലി ചെയ്തിരുന്ന ആളായിരുന്നു ബോള്‍ എന്നും അപകടം അയാളുടെ ആരോഗ്യത്തെ ബാധിച്ചുവെന്നും ജഡ്ജ് കൂട്ടിച്ചേര്‍ത്തു.
നഷ്ടപരിഹാരത്തുക ബോളിന് പുതിയൊരു ജീവിത സാഹചര്യം കെട്ടിപ്പടുക്കാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും ജഡ്ജ് ഒ’നയ്ല്‍ പറഞ്ഞു.

Scroll To Top