Sunday December 11, 2016
Latest Updates

ടിപി വധക്കേസിലെ പ്രതികള്‍ക്ക് പോലീസ് മദ്യം വാങ്ങാന്‍ ഒത്താശ ചെയ്തത് വിവാദമായി

ടിപി വധക്കേസിലെ പ്രതികള്‍ക്ക് പോലീസ് മദ്യം വാങ്ങാന്‍ ഒത്താശ ചെയ്തത് വിവാദമായി

കോഴിക്കോട്: ടിപി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് മദ്യം വാങ്ങാന്‍ പോലീസ് ഒത്താശ ചെയ്തത് വിവാദമായി. പ്രതികള മാഹിയില്‍ വച്ചാണ് മദ്യം വാങ്ങിയത്. ഒരു കേസില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ കൊണ്ടുവരികയായിരുന്ന മുഹമ്മദ് ഷാഫിയും സംഘവും പോലീസിന്റെ ഒത്താശയോടെ മദ്യം വാങ്ങിയത് നാട്ടുകാര്‍ തടയുകയായിരുന്നു.

ഇവര്‍ക്കായി വാങ്ങിയ മദ്യക്കുപ്പി പോലീസ് ജീപ്പില്‍ നിന്ന് കണ്ടെടുത്തു. പ്രതികള്‍ക്ക് മദ്യം വാങ്ങാന്‍ ഒത്താശ ചെയ്ത സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. നേരത്തെ ടിപി വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചത് വിവാദമായിരുന്നു. അതിന് പിന്നാലെയാണ് പ്രതികള്‍ക്ക് മദ്യം വാങ്ങാന്‍ പോലീസ് ഒത്താശ ചെയ്തുവെന്ന ആരോപണം.

Scroll To Top