Friday December 02, 2016
Latest Updates

ടിപി വധം: കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ടിപി വധം: കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കൂറുമാറിയ ആറ് സാക്ഷികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദ്ദേശം. എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയാണ് കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. 164 പ്രകാരം മൊഴി നല്‍കിയ ശേഷം കൂറുമാറിയെന്നാണ് കേസ്.

പ്രോസിക്യൂഷന്‍ വിസ്തരിച്ച 166 സാക്ഷികളില്‍ 52 പേര്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയിരുന്നു. കോടതിയില്‍ കൂറുമാറിയ പ്രധാന സാക്ഷികള്‍ക്കെതിരെ കേസെടുക്കാനാണ് കോടതി ഉത്തരവ്. കൂറുമാറിയ കൂടുതല്‍ സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍  തുടര്‍ നടപടിയുമായി മുന്നോട്ട് പൊകുമെന്ന്  പ്രോസിക്യൂഷന്‍ അറിയിച്ചു.

കൂറുമാറിയ സാക്ഷികള്‍ക്കെതിരായ കുറ്റം തെളിഞ്ഞാല്‍ മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കൊച്ചക്കാലന്‍ സുമേഷ്, ന്യൂമാഹി സ്വദേശി വിജേഷ്, അഴിയൂര്‍ സ്വദേശി കെ.കെ. സുബിന്‍, അന്‍ഷിത്ത് നാരായണന്‍, കോടിയേരി സ്വദേശി ഷിമിതേഷ്, നിഥിന്‍ നാരായണന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം.

Scroll To Top