Saturday December 03, 2016
Latest Updates

ടിപി വധം: കുഞ്ഞനന്തന്റെ സുഖവിവരം അന്വേഷിച്ച് പിണറായിയുടെ ജയില്‍ സന്ദര്‍ശനം വിവാദമാകുന്നു

ടിപി വധം: കുഞ്ഞനന്തന്റെ സുഖവിവരം അന്വേഷിച്ച് പിണറായിയുടെ ജയില്‍ സന്ദര്‍ശനം വിവാദമാകുന്നു

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കഴിയുന്ന പികെ കുഞ്ഞനന്തനെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജയിലില്‍ സന്ദര്‍ശിച്ചത് വിവാദമാകുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി ഇന്ന് രാവിലെയാണ് പിണറായി കുഞ്ഞനന്തനെ സന്ദര്‍ശിച്ചത്.   സിപിഎം നേതാവും കണ്ണൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ പികെ ശ്രീമതി,  എംഎല്‍എമാരായ ജെയിംസ് മാത്യു, ടിവി രാജേഷ്, ഇപി ജയരാജന്‍, എം വി ജയരാജന്‍, കെകെ രാഗേഷ് എന്നിവരും പിണറായിക്കൊപ്പം ഉണ്ടായിരുന്നു.

കേസില്‍ പതിമൂന്നാം പ്രതിയായിരുന്ന കുഞ്ഞനന്തന്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് വരികയാണ്. സിപിഎമ്മിന്റെ പാനൂര്‍ ഏറിയ കമ്മറ്റി അംഗമാണ് കുഞ്ഞനന്തന്‍. റിമാന്‍ഡ് പ്രതികള്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പിണറായി പറഞ്ഞു. സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞനന്തന്‍ ഉള്‍പ്പെടെ 11 പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്.

ഇതില്‍ കെസി രാമചന്ദ്രനെതിരെ മാത്രമാണ് പാര്‍ട്ടി നടപടി എടുത്തത്. രാമചന്ദ്രന്റെ വ്യക്തി വിരോധമാണ് ചന്ദ്രശേഖരന്‍ വധത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി രാമചന്ദ്രനെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. കുഞ്ഞനന്തന് അനുകൂലമായ നിലപാടാണ് സിപിഎം ആദ്യം മുതലേ സ്വീകരിച്ചത്. ഈ സന്ദര്‍ശനത്തോടെ ടിപി വധം വീണ്ടും ചര്‍ച്ചയാകും.

Scroll To Top