Sunday December 04, 2016
Latest Updates

ടിഎച്ച് മുസ്തഫയ്‌ക്കെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം; ഡീന്‍ നേതാക്കള്‍ക്കെതിരെ പരാതി നല്കി

ടിഎച്ച് മുസ്തഫയ്‌ക്കെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം; ഡീന്‍ നേതാക്കള്‍ക്കെതിരെ പരാതി നല്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്ന ടിഎച്ച് മുസ്തഫയ്‌ക്കെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. പാര്‍ട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടി വേദികളില്‍ പറയണമെന്ന് കോണ്‍ഗ്രസ് വക്താവ് മിം അഫ്‌സല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ധാരാളം വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി വേദികളില്‍ മാത്രമേ പറയാവൂ എന്ന് മിം അഫ്‌സല്‍ പറഞ്ഞു.

മുസ്തഫയുടെ നിലപാടിനെക്കുറിച്ച് തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും രാഹുല്‍ ഗാന്ധിയെ പരസ്യമായി വിമര്‍ശിച്ചത് തെറ്റായ നടപടിയാണെന്നും മിം അഫ്‌സല്‍ കുറ്റപ്പെടുത്തി. ഇന്നലെയാണ് മുന്‍ മന്ത്രി കൂടിയായ ടിഎച്ച് മുസ്തഫ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നത്. രാഹുല്‍ ഗാന്ധിയുടെ ജോക്കര്‍ കളിയാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പ്‌പെടുത്തിയതെന്നും രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ടിഎച്ച് മുസ്തഫ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ ഇടുക്കിയിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പാര്‍ട്ടി ദേശീയ നേതൃത്വത്തിനു പരാതി നല്കി. കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ കാലു വാരിയെന്നും യുഡിഎഫില്‍ നിന്നും മതിയായ പിന്തുണ ലഭിച്ചില്ലെന്നും ഡീന്‍ പരാതിയില്‍ ആരോപിച്ചു.

Scroll To Top