Friday December 09, 2016
Latest Updates

ടാറ്റ സെസ്റ്റ് ഓഗസ്റ്റ് 12 നു വിപണിയില്‍ ; ബുക്കിംഗ് ആരംഭിച്ചു

ടാറ്റ സെസ്റ്റ് ഓഗസ്റ്റ് 12 നു വിപണിയില്‍ ; ബുക്കിംഗ് ആരംഭിച്ചു

ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ കോംപാക്റ്റ് സെഡാനായ ടാറ്റ സെസ്റ്റ് ഈ മാസം 12ന് വിപണിയില്‍ എത്തും. മന്‍സയുടെ നീളം കുറച്ച പതിപ്പാണ് സെസ്റ്റ്. നാലു മീറ്ററില്‍ താഴെയാണ് നീളം. പ്രൊജക്ടര്‍ ഹെഡ്!ലാംപുകള്‍ , എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍ തുടങ്ങിയ സവിശേഷതകളും സെസ്റ്റിലുണ്ട്. സ്പീഡ് സെന്‍സിറ്റിവ് ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങും സെസ്റ്റിന്റെ സവിശേഷതയാണ്. അ!ഞ്ച് ഇഞ്ച് ടച്ച് സ്‌ക്രീനുള്ള ഹാര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇന്റീരിയരിലെ പ്രധാന സവിശേഷതയാണ്. സ്മാര്‍ട്ട് ഫോണിനെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി ബ്ലൂ ടൂത്ത് മുഖേന കണക്റ്റ് ചെയ്യാന്‍ സാധിക്കും.

റെവോട്രോണ്‍ 1.2 ലീറ്റര്‍ , നാല് സിലിണ്ടര്‍ , ടര്‍ബോ പെട്രോള്‍ എന്‍ജിന് 89 ബിഎച്ച്പി 140 എന്‍എം ആണ് സെസ്റ്റിന്റെ ശേഷി. 1.3 ലീറ്റര്‍ ക്വാഡ്രാജെറ്റ് ഡീസല്‍ എന്‍ജിന്‍ പതിപ്പും സെസ്റ്റിലുണ്ട്. അഞ്ച് ലക്ഷം രൂപ മുതല്‍ ഏഴര ലക്ഷം രൂപ വരെയായിരിയ്ക്കും വില.ഹോണ്ട അമെയ്‌സ് , ഹ്യുണ്ടായി എക്‌സന്റ് തുടങ്ങിയ വാഹനങ്ങളോടാകും സെസ്റ്റിന്റെ പ്രധാന മത്സരം. 12 എത്തുന്ന സെസ്റ്റിന്റെ ബുക്കിംഗ് ആരംഭിച്ചു. 21,000 രൂപയാണ് ബുക്കിംഗ് നിരക്ക്.

Scroll To Top