Monday December 05, 2016
Latest Updates

ടാറ്റ ബോള്‍ട്ട് ജനുവരി 20ന് വിപണിയില്‍; ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

ടാറ്റ ബോള്‍ട്ട് ജനുവരി 20ന് വിപണിയില്‍; ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

ടാറ്റയുടെ ഹാച്ച് ബാക്ക് പതിപ്പായ ബോള്‍ട്ട് ജനുവരി 20ന് വിപണിയില്‍ എത്തും. വാഹനത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. 11,000 രൂപയാണ് ബുക്കിംഗ് ഫീസ്. ഈ വര്‍ഷം പുറത്തിറങ്ങിയ സെസ്റ്റിലൂടെ അവതരിപ്പിച്ച രൂപകല്‍പ്പനാ മാതൃകയാണ് ബോള്‍ട്ടിലും അവതരിപ്പിച്ചിരിക്കുന്നത്.

റെവോട്രോണ്‍ ഗണത്തിലുള്ള 1. 2 ലീറ്റര്‍, ടര്‍ബോ ചാര്‍ജ്ഡ് മള്‍ട്ടിപോയിന്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ (എം പി എ ഫ് ഐ) പെട്രോള്‍ എന്‍ജിനാണ് ബോള്‍ട്ടിന് കരുത്ത് പകരുന്നത്. പരമാവധി 89 ബിഎച്ച്പി കരുത്തും 140 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. സെസ്റ്റിലെ ഡീസല്‍ എഞ്ചിന്‍ കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കുന്ന ഒരു പതിപ്പ് കൂടി ബോള്‍ട്ടില്‍ പ്രതീക്ഷിക്കാമെന്നാണ് ഓട്ടോ വെബ് പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മി ഷന്‍ (എ എം ടി) വകഭേദം ബോള്‍ട്ടില്‍ പ്രതീക്ഷിക്കേണ്ട.

മാനുവല്‍ ഗീയര്‍ ബോക്‌സാവും ടാറ്റ ബോള്‍ട്ടില്‍ അവതരിപ്പിക്കുക. വിസ്റ്റയിലെ ഹൈഡ്രോളിക് അസിസ്റ്റഡ് സ്റ്റീയറിംഗിനെ അപേക്ഷിച്ച് കൂടുതല്‍ കാര്യക്ഷമമായ ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗാണ് ബോള്‍ട്ടില്‍ ലഭ്യമാക്കിയിരിക്കുന്നത്. മുന്‍കാല പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മറ്റ് വിവിധ കമ്പനികള്‍ നിര്‍മ്മിച്ച സ്‌പെയര്‍ പാര്‍ട്‌സുകളുടെ ഗുണനിലവാരം ഉറപ്പാക്കിയിട്ടുണ്ടെന്നും ടാറ്റ അവകാശപ്പെടുന്നു.

Scroll To Top